സ്കൂളില്‍ പോകാത്തവർക്കും പി.എസ്.സി അംഗം ആകാം!

Kerala PSC chairman and member salary

ശമ്പള കുടിശികയായി ലഭിക്കുന്നത് 38.87 കോടി; ചെയർമാന് ശമ്പളം 4 ലക്ഷം , അംഗത്തിന് 3.82 ലക്ഷവും; സി പി എമ്മിന് 14 പി എസ് സി അംഗങ്ങൾ, ഘടകകക്ഷികൾക്ക് 7

കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍ (PSC) ചെയർമാൻ്റെ ശമ്പളം 4 ലക്ഷമാക്കി ഉയർത്തി സർക്കാർ. അംഗങ്ങളുടെ ശമ്പളം 3.82 ലക്ഷവും ആക്കി. ഇന്ന് ചേർന്ന മന്ത്രിസഭ യോഗത്തിൽ ആണ് പി.എസ്.സി ചെയർമാൻ്റേയും അംഗങ്ങളുടേയും ശമ്പളം ഉയർത്തിയത്.

നിലവിൽ 2.24 ലക്ഷമാണ് ചെയർമാൻ്റെ ശമ്പളം. അംഗങ്ങളുടേത് 2.19 ലക്ഷവും. ശമ്പള വർധനക്ക് 2016 മുതൽ മുൻകാല പ്രാബല്യവും ഉണ്ട്. അതുകൊണ്ട് 9 വർഷത്തെ ശമ്പള കുടിശികയും ഇവർക്ക് ലഭിക്കും.ചെയർമാന് ശമ്പള കുടിശികയായി 1.90 കോടി ലഭിക്കും. 21 അംഗങ്ങളാണ് പി.എസ് സി യിൽ ഉള്ളത്. അംഗങ്ങൾക്ക് ശമ്പള കുടിശിക നൽകാൻ 36.97 കോടി വേണം.

ചെയർമാനും അംഗങ്ങൾക്കും ശമ്പള കുടിശികയായി ലഭിക്കുന്നത് 38.87 കോടി.കേരളത്തില്‍ നിയമനത്തിന് വിദ്യാഭ്യാസ യോഗ്യത മാനദണ്ഡമല്ലാത്ത അപൂർവ്വ പോസ്റ്റാണ് പി.എസ്.സി അംഗങ്ങളുടേത്. സർക്കാർ ജോലിക്കായി പ്യൂണ്‍ മുതല്‍ അഡ്മിനിസ്ട്രേറ്റീവ് ഉദ്യോഗസ്ഥരെ വരെ തെരഞ്ഞെടുക്കേണ്ട ചുമതലയുള്ളവർക്ക് വിദ്യാഭ്യാസം ഉണ്ടായിരിക്കണമെന്നില്ല എന്നതാണ് അവസ്ഥ.

ഇൻ്റർവ്യു ഉള്ള തസ്തികകളിൽ ഇവരുടെ സാന്നിദ്ധ്യം ഉണ്ടാകും. ശമ്പളം കൂടാതെ ലക്ഷങ്ങളാണ് ഇൻ്റർവ്യു നടത്താൻ വിവിധ ജില്ലകളിൽ പോയി എന്ന് പറഞ്ഞ് ഇവരുടെ പോക്കറ്റുകളിലേക്ക് പോകുന്നത്. രണ്ടാം ക്ലാസ് വിദ്യാഭ്യാസ യോഗ്യത ഉള്ളവനും സ്കൂളിൽ പോകാത്തവനും പി.എസ് സി അംഗം ആകാം എന്ന അവസ്ഥയാണ് സംസ്ഥാനത്ത്.

രാഷ്ട്രീയ ശുപാർശ നിയമനം ആയതുകൊണ്ട് രാഷ്ട്രീയ നേതാക്കൻമാരുടെ ശിങ്കിടി ആയാൽ പി.എസ്.സി അംഗമാകാൻ എളുപ്പമാണ്. 21 പി എസ് സി അംഗങ്ങളിൽ 14 പേർ സി പി എമ്മിൽ നിന്നുള്ളവരാണ്. 7 പേർ ഘടകകക്ഷിയിൽ നിന്നുള്ളവരും. സി പി ഐയ്ക്ക് 3 പി എസ് സി മെമ്പർമാർ ഉണ്ട്.

5 1 vote
Article Rating
Subscribe
Notify of
guest
1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
Abdul samad
Abdul samad
1 day ago

They are AI illiterate
Paty held a placard of Nayanar nd claimed his lip movement is AI
Dyfi invited Taroor, misunderstanding he is expert in AI
If they don’t get Elon Musk let them invite Rajiv chandasekhar ,a product of Illinois