Kerala Government News

ജനുവരി 1 പ്രാബല്യത്തിലെ ക്ഷാമബത്ത നിരക്കും വ്യക്തം! കേന്ദ്ര ജീവനക്കാർക്ക് 3 ശതമാനവും സംസ്ഥാന ജീവനക്കാർക്ക് 2 ശതമാനവും ; കേരളത്തിൽ കുടിശിക വീണ്ടും 6 ഗഡു

ജനുവരി 1 പ്രാബല്യത്തിലെ ക്ഷാമബത്ത നിരക്കും വ്യക്തമായി. കേന്ദ്ര ജീവനക്കാർക്ക് 3% കൂടും. സംസ്ഥാന ജീവനക്കാർക്ക് വർധിക്കുന്നത് 2%. കുടിശിക വീണ്ടും 6 ഗഡു. കേന്ദ്ര- സംസ്ഥാന സർക്കാർ ജീവനക്കാരുടെ ഡി.എ വീണ്ടും കൂടും. 2025 ജനുവരി 1 മുതൽ ജൂൺ വരെ ബാധകമായ ക്ഷാമബത്തയിൽ കേന്ദ്ര സർക്കാർ ജീവനക്കാർക്ക് 3%- വും സംസ്ഥാന സർക്കാർ ജീവനക്കാർ ക്ക് 2%-വും ക്ഷാമബത്ത വർദ്ധിക്കും.

ക്ഷാമബത്ത കണക്കാക്കുന്ന ഏകകമായ ദേശീയ ഉപഭോക്തൃ വില സൂചികയുടെ വാർഷിക ശരാശരി 400.89 പോയിന്റിൽ നിന്നും 407.76 പോയിന്റിലേക്ക് ഉയർന്നതാണ് ഇതിന് കാരണം. സംസ്ഥാന സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത കണക്കാക്കുന്നതിനുള്ള സമവാക്യ പ്രകാരം സംസ്ഥാന ജീവനക്കാർക്ക് 2025 ജനുവരി മുതൽ 2% ക്ഷാമബത്തയ്ക്കാണ് അർഹതയുണ്ടാകുക.

കേന്ദ്ര സർക്കാർ ജീവനക്കാർക്ക് നിലവിൽ 53% ആണ് ക്ഷാമബത്ത ലഭിക്കുന്നത്. ഏപ്രിൽ മാസത്തോടെ കേന്ദ്ര സർക്കാർ പുതിയ ഗഡു കൂടി അനുവദിക്കും എന്നാണ് സൂചന. ഇതോടെ കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ആകെ ലഭിക്കുന്ന ക്ഷാമബത്തയുടെ നിരക്ക് 56% ആയി ഉയരും. സംസ്ഥാന സർക്കാർ ജീവനക്കാർക്ക് 2021 ജൂലൈ മാസം വരെയുള്ള 12% ക്ഷാമബത്തയാണ് നിലവിൽ ലഭിക്കുന്നത്. ഏപ്രിൽ മുതലുള്ള ശമ്പളത്തിൽ ഒരു ഗഡു അനുവദിക്കും എന്ന് ധനമന്ത്രി ബഡ്ജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. അതോടെ ലഭിക്കുന്ന ക്ഷാമബത്ത 15% ആയി ഉയരും.

2025 ജനുവരിയിലെ 2% കൂടി വരുന്നതോടെ ജീവനക്കാർക്കുള്ള ആകെ ഡി.എ 33% ആയും കുടിശ്ശിക ഡി.എ 18% ആയും മാറും. 2022 ജൂലൈ മുതൽ 2025 ജനുവരി വരെയുള്ള 6 ഗഡു ക്ഷാമബത്ത ഫലത്തിൽ വീണ്ടും സംസ്ഥാന സർക്കാർ ജീവനക്കാർക്ക് കുടിശ്ശിക ആകുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *