ചാമ്പ്യൻസ് ട്രോഫി ഉദ്ഘാടന മൽസരത്തിൽ ആതിഥേയരായ പാക്കിസ്ഥാന് വൻ തോൽവി. 60 റൺസിനാണ് ന്യൂസിലണ്ട് പാക്കിസ്ഥാനെ പരാജയപ്പെടുത്തിയത്.
ടോസ് നേടിയ പാക്കിസ്ഥാൻ ന്യൂസിലണ്ടിനെ ബാറ്റിംഗിന് അയക്കുക ആയിരുന്നു.ന്യൂസിലണ്ട് നിശ്ചിത 50 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 320 റൺസ് നേടി.
മറുപടി ബാറ്റിംഗിന് ഇറങ്ങിയ പാക്കിസ്ഥാന് തുടർച്ചയായി വിക്കറ്റ് നഷ്ടപ്പെട്ടതോടെ കളി ഏകപക്ഷിയമായി ന്യൂസിലണ്ട് ജയിച്ചു. 260 റൺസ് എടുക്കാൻ മാത്രമേ പാക്കിസ്ഥാന് കഴിഞ്ഞുള്ളു.
വിൽ യങ്ങും ടോം ലേഥവും ന്യൂസിലണ്ടിനായി സെഞ്ച്വറി നേടി. 113 പന്തിൽ 12 ഫോറും ഒരു സിക്സറും സഹിതം 107 റൺസെടുത്ത വിൽ യങ് ചാംപ്യൻസ് ട്രോഫിയിലെ ആദ്യ സെഞ്ച്വറി നേട്ടക്കാരനായി. 104 പന്തിൽ 10 ഫോറും മൂന്ന് സിക്സറും സഹിതം ലേഥം 118 റൺസെടുത്തു പുറത്താകാതെ നിന്നു.