ക്ഷാമബത്ത 4 ശതമാനം വർദ്ധിപ്പിച്ച് പശ്ചിമ ബംഗാൾ സർക്കാർ

Mamata Banerjee - West Bengal Chief Minister

ക്ഷാമബത്ത 4 ശതമാനം വർദ്ധിപ്പിച്ച് പശ്ചിമ ബംഗാൾ സർക്കാർ. 2025- 26 ലെ ബജറ്റ് പ്രഖ്യാപനത്തിലാണ് 4 ശതമാനം ക്ഷാമബത്ത പ്രഖ്യാപിച്ചത്. ഏപ്രിൽ 1 മുതൽ പുതിയ ക്ഷാമബത്ത നിരക്കിൽ ആകും ശമ്പളം.

പെൻഷൻകാരുടെ ക്ഷാമ ആശ്വാസവും 4 ശതമാനം വർദ്ധിപ്പിച്ചിട്ടുണ്ട്. നിലവിൽ 14 ശതമാനമാണ് ക്ഷാമബത്തയും ക്ഷാമ ആശ്വാസവും. 4 ശതമാനം വർദ്ധിപ്പിച്ചതോടെ ക്ഷാമബത്തയും ക്ഷാമ ആശ്വാസവും 18 ശതമാനം ഉയർന്നു. പത്ത് ലക്ഷത്തിലധികം ജീവനക്കാർക്കും പെൻഷൻകാർക്കും ഇതിൻ്റെ ഗുണം ലഭിക്കുമെന്ന് ധനമന്ത്രി വ്യക്തമാക്കി.

ഇത് കൂടാതെ ഗ്രാമീണ വികസനം, അടിസ്ഥാന സൗകര്യം, സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങൾ എന്നിവക്ക് ഊന്നൽ നൽകിയുള്ള ബജറ്റ് ആണ് പശ്ചിമ ബംഗാൾ സർക്കാർ അവതരിപ്പിച്ചത്. കേന്ദ്ര ഡി.എ 53 ശതമാനം ആണ്. 2025 ജനുവരി 1 പ്രാബല്യത്തിൽ ലഭിക്കേണ്ട ഡി.എ യും കേന്ദ്രം ഉടനെ പ്രഖ്യാപിക്കും.

ഇതോടെ കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത 56 ശതമാനമായി ഉയരും. കേരളത്തിലും ഒരു ഗഡു ക്ഷാമബത്തയും ക്ഷാമ ആശ്വാസവും ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. 3 ശതമാനം ആണ് ലഭിക്കുക. ഏപ്രിലിലെ ശമ്പളത്തിൽ ലഭിക്കും. കേരളത്തിൽ പ്രഖ്യാപിക്കുന്ന ക്ഷാമബത്തക്ക് കുടിശിക അനുവദിക്കില്ല.

മറ്റ് സംസ്ഥാനങ്ങളിൽ എല്ലാം കുടിശിക അനുവദിക്കും. അർഹതപ്പെട്ട ക്ഷാമബത്ത കുടിശിക അനുവദിക്കാത്തത് മൂലം ഭീമമായ നഷ്ടമാണ് കേരളത്തിൽ ജീവനക്കാർക്കും പെൻഷൻകാർക്കും ഉണ്ടാകുന്നത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments