ലാലിഗയില്‍ ബാഴ്സക്ക് തുടർച്ചയായ നാലാം വിജയം.തിങ്കളാഴ്ച നടന്ന മത്സരത്തില്‍ റയോ വല്ലെകാനോയെ എതിരില്ലാത്ത ഒരു ഗോളിനാണ് ബാഴ്സ തോല്‍പ്പിച്ചത്.
സൂപ്പർ താരം റോബർട്ട് ലെവൻഡോസ്കിയാണ് ബാഴ്സയ്ക്കായി ഗോള്‍ നേടിയത്. മത്സരത്തിന്‍റെ 28ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെയാണ് താരം ഗോള്‍ സ്കോർ ചെയ്തത്.
വിജയത്തോടെ എഫ്സി ബാഴ്സലോണയ്ക്ക് 51 പോയിന്‍റായി. ലാലിഗ പോയിന്‍റ് ടേബളില്‍ നിലവില്‍ ഒന്നാം സ്ഥാനത്താണ് ബാഴ്സ. 24 മൽസരത്തിൽ നിന്ന് 16 ജയവും 3 സമനിലയും 5 തോൽവിയും അടക്കം 51 പോയിൻ്റാണ് ബാഴ്സലോണക്ക്.
രണ്ടാം സ്ഥാനത്തുള്ള ചിര വൈരികളായ റയൽ മാഡ്രിഡിനും 51 പോയിൻ്റ് ഉണ്ട്. 24 മൽസരത്തിൽ നിന്ന് 6 സമനിലയും 3 തോൽവിയും അടക്കം 51 പോയിൻ്റ് റയൽ മാഡ്രിഡിനും ഉണ്ട്.
50 പോയിൻ്റുമായി അറ്റ്ലൻ്റിക്കോ മാഡ്രിഡ് തൊട്ട് പിന്നിൽ ഉണ്ട്.