മാസങ്ങളായി ശമ്പളം കിട്ടാതെ സ്പോർട്സ് കൗൺസിൽ ജീവനക്കാരും പരിശീലകരും. സ്പോർട്സ് കൗൺസിലിന് കീഴിലുള്ള താൽക്കാലിക ജീവനക്കാർക്ക് 2 മുതൽ 5 മാസം വരെയായി ശമ്പളമില്ല.
72 സ്ഥിരം പരിശീലകർക്ക് ശമ്പളം മുടങ്ങിയിട്ട് 2 മാസമായി. മുൻ പരിശീലകർക്ക് 4 മാസത്തെ പെൻഷനും കുടിശികയാണ്.
2100 കുട്ടികളാണ് സ്പോർട്സ് കൗൺസിലിന് കീഴിലുള്ള ഹോസ്റ്റലുകളിൽ നിന്ന് പരിശീലനം നേടുന്നവർ. ഇവരുടെ ഭക്ഷണവും പ്രതിസന്ധിയിലാണ്.
കൺസ്യൂമർ ഫെഡിൽ നിന്നാണ് ഇവർക്ക് ഭക്ഷണസാധനങ്ങൾ നൽകുന്നത്. കുടിശിക ഉയർന്നതോടെ സാധനങ്ങൾ നൽകുന്നത് കൺസ്യൂമർ ഫെഡ് നിറുത്തി വച്ചു. ഇതോടെ പരിശീലകരും പാചക തൊഴിലാളികളും ചേർന്ന് പണം കണ്ടെത്തിയാണ് കുട്ടികൾക്ക് ഭക്ഷണം നൽകുന്നത്.
ശമ്പളം കിട്ടാതെ ആയതോടെ പരിശീലകരും തൊഴിലാളികളും കുട്ടികളുടെ ഭക്ഷണത്തിന് പണം കണ്ടെത്താൻ കടുത്ത പ്രതിസന്ധി നേരിടുകയാണ്.
സർക്കാരിൻ്റെ സാമ്പത്തിക പ്രതിസന്ധിയാണ് സ്പോർട്സ് കൗൺസിലിനേയും ബാധിച്ചത്. പ്രതിസന്ധി പരിഹരിക്കേണ്ട ധനമന്ത്രി കെ. എൻ. ബാലഗോപാലാകട്ടെ ഇത് കണ്ട ഭാവം നടിക്കുന്നും ഇല്ല.