
രഞ്ജി ട്രോഫി ക്രിക്കറ്റ് സെമിയില്‍ കേരളം ഇന്ന് ഗുജറാത്തിനെ നേരിടും. രാവിലെ 9.30 മുതല്‍ മത്സരം ആരംഭിക്കും.
ക്വാർട്ടറില്‍ ജമ്മു കാഷ്മീരിനെ സമനിലയില്‍ തളച്ചാണ് കേരളത്തിന്റെ സെമി പ്രവേശനം. സൗരാഷ്ട്രയെ ഇന്നിംഗ്സിനും 98 റണ്‍സിനും പരാജയപ്പെടുത്തിയാണ് ഗുജറാത്തിന്റെ വരവ്.
രണ്ടാം തവണയാണ് കേരളം രഞ്ജി ട്രോഫി സെമിയില്‍ എത്തുന്നത്. 2018-19 സീസണിലായിരുന്നു ഇതിനു മുന്‍പ് കേരളം സെമി കളിച്ചത്.
2019ല്‍ കേരളം ആദ്യമായി രഞ്ജി ട്രോഫി സെമിയില്‍ എത്തിയത് ഗുജറാത്തിനെ തോല്പിച്ചായിരുന്നു. അതേ മികവ് തുടർന്ന് ഗുജറാത്തിനെ തോല്‍പ്പിച്ചാല്‍ അതൊരു ചരിത്രം കൂടിയാവും.
ഇന്നാരംഭിക്കുന്ന മറ്റൊരു സെമിയില്‍ നിലവിലെ ചാന്പ്യന്മാരായ മുംബൈ വിദർഭയെ നേരിടും. ഹരിയാനയെ 152 റണ്‍സിന് തകർത്താണ് മുംബൈയുടെ സെമി പ്രവേശനം. തമിഴ്നാടിനെ 198 റണ്‍സിന് തകർത്താണ് വിദർഭ എത്തുന്നത്.