പൗരപ്രമുഖർക്ക് ബജറ്റിൽ 50 ലക്ഷം വകയിരുത്തി ധനമന്ത്രി കെ.എൻ. ബാലഗോപാൽ. അതിഥി സൽക്കാര ചെലവുകൾ എന്ന ശീർഷകത്തിലാണ് പണം വകയിരുത്തിയത്. 2024 – 25 ൽ ഇത് 45 ലക്ഷം ആയിരുന്നു. ഇത്തവണ 5 ലക്ഷം വർധിപ്പിച്ച് 50 ലക്ഷമാക്കി ഉയർത്തിയിട്ടുണ്ട്.
2023- 24 ൽ പൗരപ്രമുഖർക്കായി ചെലവഴിച്ചത് 89.48 ലക്ഷമായിരുന്നു. 2022-23 ൽ 44.32 ലക്ഷം. 2021-22 ൽ 35.98 ലക്ഷം, 2020-21 ൽ 43.58 ലക്ഷം, 2019-20 ൽ 31.92 ലക്ഷം, 2018-19 ൽ 31.98 ലക്ഷം, 17-18 ൽ 40.48 ലക്ഷം, 16-17 ൽ 45.42 ലക്ഷം. എന്നിങ്ങനെയായിരുന്നു മുൻ വർഷങ്ങളിലെ അതിഥി സൽക്കാര വിലയിരുത്തൽ.
പൗരപ്രമുഖർക്ക് വിരുന്ന് സൽക്കാരം നടത്താനുള്ള ചെലവുകൾക്കാണ് ഈ ശീർഷകത്തിൽ നിന്നും പ്രധാനമായി തുക ചെലവഴിക്കുന്നത്.
പൗരപ്രമുഖർക്ക് മുഖ്യമന്ത്രി വക ഭക്ഷണം: ചെലവായത് 90 ലക്ഷം
പൗരപ്രമുഖർക്ക് ഭക്ഷണം കൊടുക്കാൻ 2023- 24 ൽ മുഖ്യമന്ത്രി ചെലവാക്കിയത് 89.48 ലക്ഷം രൂപ. ഓണം,നവവൽസര ആഘോഷം, ഇഫ്താർ വിരുന്നുകളാണ് പൗരപ്രമുഖർക്കായി മുഖ്യമന്ത്രി ഒരുക്കിയത്. 45 ലക്ഷം രൂപയായിരുന്നു മുഖ്യമന്ത്രിയുടെ അതിഥി സൽക്കാരത്തിന് 2023-24 ബജറ്റിൽ വകയിരുത്തിയത്. എന്നാൽ ചെലവ് 89.48 ലക്ഷമായി ഉയർന്നുവെന്ന് ഏപ്രിൽ 29 ന് ബാലഗോപാൽ ഇറക്കിയ ഉത്തരവ് വ്യക്തമാക്കുന്നു.
നവകേരള സദസിന് പൗരപ്രമുഖർക്കായി പ്രഭാത ഭക്ഷണം മുഖ്യമന്ത്രി കൊടുത്തിരുന്നു. ഇതിൻ്റെ ചെലവ് അതാത് സംഘാടക സമിതിയാണ് വഹിച്ചത്. നവകേരള സദസിൽ പൗരപ്രമുഖർക്ക് പ്രഭാത ഭക്ഷണം ഒരുക്കിയതിന് സംഘാടക സമിതിക്ക് 2 കോടിക്ക് മുകളിൽ ചെലവായി.
36 ദിവസം നീണ്ട് നിന്ന നവകേരള സദസിൽ എല്ലാ ദിവസവും പ്രഭാത ഭക്ഷണം പൗര പ്രമുഖർക്കായി ഒരുക്കിയിരുന്നു. 2022- 23 ൽ 44.32 ലക്ഷം രൂപയായിരുന്നു പൗരപ്രമുഖർക്ക് ഭക്ഷണം നൽകിയതിന് ചെലവായത്.
ആരാണീ പൗരപ്രമുഖർ എന്നുകൊണ്ടുദ്ദേശിക്കുന്നത്? മന്ത്രിമാരും സർക്കാരുദ്യോഗസ്ഥ പുംഗവന്മാരും തന്നെയല്ലെ..?!! ലക്ഷങ്ങളുടെ ശമ്പളം കൂടാതെ വീണ്ടും തിന്നു കൊഴുക്കാൻ പാവങ്ങളുടെ പൈസ തടഞ്ഞുവെച്ച് ലക്ഷങ്ങളുടെ നീക്കിവെപ്പോ..?!!