നെയ്മർ ഫോമിലേക്ക്. ഒരിടവേളക്ക് ശേഷം നെയ്മറിൻ്റെ ബൂട്ടിൽ നിന്ന് ഗോൾ പിറന്നു. പെനാൽട്ടിയിലൂടെയാണ് നെയ്മർ ഗോൾ നേടിയത്.
നെയ്മറുടെ മികവിൽ അഗാ സാൻ്റോ യെ 3-1 ന് തകർത്ത് സാൻ്റോസ് മിന്നും ജയം നേടി. ബാല്യകാല ക്ലബ്ബായ സാൻ്റോസിലേക്ക് മടങ്ങിയെത്തിയതിനു ശേഷം നെയ്മർ നേടുന്ന ആദ്യ ഗോളായിരുന്നു.
കഴിഞ്ഞ 3 മത്സരങ്ങളിലും സാൻ്റോസിന് വേണ്ടി നെയ്മർ കളിച്ചിരുന്നുവെങ്കിലും ഗോൾ നേടാനായില്ല. (ഡ്രിബ്ളിങ്ങിൻ്റെ മിന്നലാട്ടങ്ങൾ നെയ്മർ ഇടക്ക് പുറത്തെടുത്തിരുന്നുവെങ്കിലും ഗോൾ നേടാൻ കഴിഞ്ഞില്ല.
നെയ്മർക്ക് പുറമെ താകിയാനോ , ഗുൽഹെർമ് എന്നിവർ സാൻ്റോസിനായി ഗോൾ നേടി. ഗുൽഹെർമിൻ്റെ മൂന്നാം ഗോളിൻ്റെ അസിസ്റ്റും നെയ്മറുടെ ബൂട്ടിൽ നിന്നായിരുന്നു. അഗാ സാൻ്റോയ്ക്ക് വേണ്ടി നെറ്റിൻഹോ ഒരു ഗോൾ മടക്കി.
ആറ് മാസത്തെ കരാർ ആണ് നെയ്മർ സാൻ്റോസുമായി ഉള്ളത്. അതിന് ശേഷം താരം ബാഴ്സലോണയിലേക്ക് ചേക്കേറുമെന്ന അഭ്യൂഹമാണ് ഉള്ളത്.
നെയ്മർ കളിച്ച ആദ്യ മൂന്ന് കളിയിൽ ആദ്യ രണ്ട് മൽസരവും സമനിലയിൽ കലാശിച്ചിരുന്നു. മൂന്നാം മൽസരത്തിൽ കൊറിന്ത്യൻസിനോട് സാൻ്റോസ് പരാജയപ്പെട്ടു.
ജയത്തോടെ തിരിച്ചു വരുമെന്ന് നെയ്മർ തോൽവിക്ക് ശേഷം പ്രതികരിച്ചിരുന്നു . മിന്നുന്ന ജയം നേടി നെയ്മർ വാക്ക് പാലിച്ചു. പഴയ നെയ്മറിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു കഴിഞ്ഞുവെന്ന് വ്യക്തം.