ജീവനക്കാരുടെ 12 % ക്ഷാമബത്തയുടെ പേരിൽ പ്ലീഡർമാരുടെ ശമ്പളം 25 % കൂട്ടി! ഒപ്പം മൂന്ന് വർഷത്തെ കുടിശികയും!

KN Balagopal -Salaries of government pleaders’ in Kerala

ആശ വർക്കർമാർ ശമ്പള കുടിശിക കിട്ടാൻ സെക്രട്ടറിയേറ്റ് നടയിൽ സമരം തുടരുമ്പോഴും നിസംഗഭാവത്തിലാണ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. താൽപര്യമുള്ളവർക്ക് ശമ്പളം കൂട്ടി കൊടുക്കാൻ ബാലഗോപാലിന് യാതൊരു മടിയും ഇല്ല. അതിന്റെ മറ്റൊരു ഉദാഹരണമാണ് ജനുവരി 28 ലെ മന്ത്രിസഭ യോഗത്തിൽ നടന്നത്.

ഗവൺമെന്റ് പ്ലീഡർമാരുടെ ശമ്പളം കുത്തനെ ഉയർത്താൻ ബാലഗോപാലിന് യാതൊരു മടിയും ഉണ്ടായില്ല. ക്ഷാമബത്തയിൽ വർധനവ് ഉണ്ടാകുന്നതിന് അനുസരിച്ച് സർക്കാർ ജീവനക്കാരുടേയും ജുഡിഷ്യൽ ഓഫീസർമാരുടേയും ശമ്പളം വർദ്ധിക്കുന്നു. സഞ്ചിത വേതനം ആയതിനാൽ ഗവൺമെന്റ് പ്ലീഡർമാരുടെ ശമ്പളം വർദ്ധിക്കുന്നില്ല. ഇതാണ് ശമ്പളം കൂട്ടി കൊടുക്കാൻ ബാലഗോപാൽ കണ്ടുപിടിച്ച ന്യായികരണം.

1-7-19 ലാണ് ജീവനക്കാരുടെ ശമ്പളം പരിഷ്‌കരിച്ചത്. അതിന് ശേഷം ക്ഷാമബത്തയിൽ 12 ശതമാനം വർധനവും അനുവദിച്ചു. അതിന് ആനുപാതികമായി പ്ലീഡർമാരുടെ ശമ്പളം ഉയർത്താം എന്നാണ് ബാലഗോപാൽ ഫയലിൽ കുറിച്ചത്. ക്ഷാമബത്ത 12 ശതമാനമാണ് ഉയർത്തിയതെങ്കിൽ ഇവരുടെ ശമ്പളം 17 ശതമാനമായി ബാലഗോപാൽ വർദ്ധിപ്പിച്ചു കൊടുത്തു.

സ്‌പെഷ്യൽ ഗവൺമെന്റ് പ്ലീഡർമാരുടെ ശമ്പളം 1.20 ലക്ഷത്തിൽ നിന്ന് 1.40 ലക്ഷം ആയും സീനിയർ ഗവൺമെന്റ് പ്ലീഡർമാരുടെ ശമ്പളം 1.10 ലക്ഷത്തിൽ നിന്ന് 1.28 ലക്ഷമായും ഗവൺമെന്റ് പ്ലീഡർമാരുടെ ശമ്പളം 1 ലക്ഷത്തിൽ നിന്ന് 1.17 ലക്ഷമായും ഉയർത്താൻ ബാലഗോപാൽ അനുമതിയും നൽകി. മന്ത്രിസഭ യോഗത്തിൽ എത്തിയപ്പോൾ നിയമ മന്ത്രി പി. രാജീവ് മുഖ്യമന്ത്രിയെ സോപ്പിട്ട് വീണ്ടും ശമ്പളം കുത്തനെ ഉയർത്തി. സ്‌പെഷ്യൽ ഗവൺമെന്റ് പ്ലീഡർമാരുടെ ശമ്പളം 1.50 ലക്ഷം ആയും സീനിയർ ഗവൺമെന്റ് പ്ലീഡർമാരുടേത് 1.40 ലക്ഷം ആയും ഗവൺമെന്റ് പ്ലീഡർമാരുടേത്.

Government pleader salary hike kerala

1.25 ലക്ഷമായും ഉയർത്തി. തീർന്നില്ല ശമ്പള വർധനവിന് 2022 ജനുവരി 1 മുതൽ പ്രാബല്യവും നൽകി. 36 മാസത്തെ കുടിശികയും ഇതോടെ പ്ലീഡർമാർക്ക് ലഭിക്കും. സർക്കാരിന് വളരെ വേണ്ടപ്പെട്ട ആളുകളാണ് പ്ലീഡർമാർ എന്നതുകൊണ്ട് തന്നെ അവരുടെ ശമ്പളം കുത്തനെ വർധിപ്പിക്കാൻ സാമ്പത്തിക പ്രതിസന്ധിയൊന്നും സർക്കാരിന് ബാധകമല്ല. 12 ശതമാനം ക്ഷാമബത്ത ജീവനക്കാർക്ക് നൽകുന്നതിന് ആനുപാതികമായി ശമ്പളം ഉയർത്തിയപ്പോൾ 25 ശതമാനത്തിന് മേൽ ഗവൺമെന്റ് പ്ലീഡർമാരുടെ ശമ്പളം വർദ്ധിപ്പിക്കുക ആയിരുന്നു സർക്കാർ.

5 1 vote
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments