CricketNewsSports

ഐപിഎൽ 2025: രാജസ്ഥാൻ റോയൽസിൻ്റെ ആദ്യ മത്സരം മാർച്ച് 23 ന്

റൺസിലും സിക്സറിലും അർദ്ധ സെഞ്ച്വറിയിലും മുന്നിൽ സഞ്ജു സാംസൺ

ഐപിഎല്ലിൽ സഞ്ജു സാംസണിൻ്റെ രാജസ്ഥാൻ റോയൽസിൻ്റെ ആദ്യ മത്സരം മാർച്ച് 23 ന്. സൺറൈസേഴ്സാണ് എതിരാളികൾ. ഐപിഎല്ലിൽ അവസാനം ഏറ്റുമുട്ടിയ 5 മൽസരങ്ങളിൽ 3 എണ്ണത്തിൽ സൺറൈസേഴ്സും 2 എണ്ണത്തിൽ രാജസ്ഥാൻ റോയൽസും ജയിച്ചു.

ഇംഗ്ലണ്ടിനെതായ ടി20 പരമ്പരക്കിടെ കൈവിരലിന് പൊട്ടലേറ്റതോടെ സഞ്ജു ഐപിഎല്ലിൻ്റെ ആദ്യ മൽസരത്തിൽ കളിക്കുമോ എന്ന കാര്യം സംശയമാണ്. ഒരു മാസം സഞ്ജുവിന് വിശ്രമം നിര്‍ദേശിച്ചിരിക്കുകയാണ്.

രാജസ്ഥാൻ റോയൽസിൻ്റെ ക്യാപ്റ്റൻ സഞ്ജു സാംസണിന് പരിക്ക് മൂലം മൽസരിക്കാൻ കഴിയാതെ വന്നാൽ അത് ടീമിന് തിരിച്ചടി ആകും. സഞ്ജു എത്രയും വേഗം ഫിറ്റ്നെസ് വീണ്ടെടുക്കും എന്ന പ്രതീക്ഷയിലാണ് രാജസ്ഥാൻ റോയൽസ്.

രാജസ്ഥാന്‍ റോയല്‍സിന്റെ റണ്‍വേട്ടക്കാരില്‍ ഒന്നാമനാണ് സഞ്ജു സാംസണ്‍. 3742 റണ്‍സാണ് സഞ്ജു രാജസ്ഥാൻ റോയൽസിന് വേണ്ടി നേടിയത്. രാജസ്ഥാന്‍ റോയല്‍സിനായി കൂടുതല്‍ അര്‍ധ സെഞ്ച്വറി റെക്കോഡും സഞ്ജുവിന്റെ പേരിലാണ്. 22 അര്‍ധ സെഞ്ച്വറികളാണ് സഞ്ജു രാജസ്ഥാന് വേണ്ടി നേടിയത്. രാജസ്ഥാന്‍ റോയല്‍സിന്റെ സിക്‌സര്‍ വേട്ടക്കാരിലും സഞ്ജുവാണ് തലപ്പത്ത്. 179 സിക്‌സുകളാണ് മലയാളി താരം നേടിയത്.

Leave a Reply

Your email address will not be published. Required fields are marked *