പോക്സോ കേസിലെ അതിജീവിതരായ പെൺകുട്ടികൾ പ്രതിയെ പിന്നിട് വിവാഹം ചെയ്യുന്ന സാഹചര്യത്തിൽ കേസുകൾ എങ്ങനെ കൈകാര്യം ചെയ്യണമെന്നത് പരിശോധിക്കാൻ സുപ്രീം കോടതി.
ഇത്തരം കേസുകൾ പരിഹരിക്കാൻ പലപ്പോഴും കോടതികൾക്ക് പ്രയാസമാകുന്നുണ്ടെന്ന് ജസ്റ്റീസ് എ എസ് ഓക അദ്ധ്യക്ഷനായ ബെഞ്ച് പറഞ്ഞു.
തങ്ങളുടെ അധികാരത്തിന് വലിയ പരിമിതികളുണ്ടെന്ന് ബോധ്യപ്പെടുന്ന സാഹചര്യങ്ങളാണെന്നും ചൂണ്ടിക്കാട്ടിയ കോടതി, ഇക്കാര്യത്തിൽ അമിക്കസ് ക്യൂറിയുടെ നിർദ്ദേശവും ആരാഞ്ഞു.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി ശാരീരിക ബന്ധം പുലർത്തിയ പ്രതിക്ക് വിചാരണ കോടതി വിധിച്ച 20 വർഷ തടവ് റദ്ദാക്കിയ കൽക്കട്ട ഹൈക്കോടതി വിധിയിൽ നിന്ന് ഉടലെടുത്ത കേസാണ് സുപ്രീം കോടതി പരിഗണിക്കുന്നത്.
അമിക്കസ് ക്യൂറിയുടെ റിപ്പോർട്ടും കൂടി പരിശോധിച്ച ശേഷമാകും സുപ്രീം കോടതി തീരുമാനം എടുക്കുക.