
മണിപ്പുരില്‍ രാഷ്ട്രപ്രതി ഭരണം ഏർപ്പെടുത്തി!
മണിപ്പുരില്‍ രാഷ്ട്രപ്രതി ഭരണം ഏർപ്പെടുത്തി. രണ്ട് വർഷമായി കലാപം തുടരുന്ന ഇവിടെ മുഖ്യമന്ത്രി എൻ. ബിരേൻ സിങ് രാജിവെച്ചതിനെ തുടർന്നുണ്ടായ ഭരണഘടനാ അനിശ്ചിതത്വത്തിനൊടുവിലാണ് രാഷ്ട്രപതി ഭരണം.
മണിപ്പുർ ഗവർണറുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലും അന്വേഷണ റിപ്പോർട്ടിൻ്റെയും അടിസ്ഥാനത്തില്‍ ഭരണഘടന വ്യവസ്ഥകള്‍ പാലിച്ച് മണിപ്പുരില്‍ സംസ്ഥാന സർക്കാരിന് ഭരണം നടത്താൻ കഴിയാത്ത സാഹചര്യമാണെന്ന് ബോധ്യപ്പെട്ടതായി ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. ഭരണഘടനയുടെ 356ാം ആനുഛേദം അനുസരിച്ചാണ് മണിപ്പുരില്‍ സംസ്ഥാനത്തെ എല്ലാ ഗവർണറുടെ അധികാരങ്ങളും രാഷ്ട്രപതി ഏറ്റെടുത്തിരിക്കുന്നത്.
കലാപം നിയന്ത്രിക്കാൻ കഴിയാത്ത മുഖ്യമന്ത്രിക്കെതിരെ സ്വന്തം പാർട്ടിയില്‍ നിന്ന് തന്നെ സമ്മർദ്ദം ശക്തമായതിന് ശേഷമാണ് കേന്ദ്ര നേതൃത്വം രാജി എഴുതി വാങ്ങിയത്. തുടർന്ന് പുതിയ മുഖ്യമന്ത്രിയെ കണ്ടെത്താൻ നേതൃത്വത്തിന് സാധിക്കാതെ വരികയായിരുന്നു. ബിരേൻ സിങിനെതിരെ നിയമസഭയിൽ അവിശ്വാസ പ്രമേയം പാസായേക്കുമെന്ന് ഉറപ്പായപ്പോഴായിരുന്നു കേന്ദ്ര മന്ത്രി അമിത് ഷാ ഇദ്ദേഹത്തോട് രാജിവെച്ചൊഴിയാൻ നിർദ്ദേശിച്ചിരുന്നത്.
ഭരണഘടനയുടെ 356-ാം അനുഛേദം
ഇന്ത്യൻ ഭരണഘടനയുടെ 356-ാം അനുഛേദം അനുസരിച്ച് ഏർപ്പെടുത്തുന്ന രാഷ്ട്രപതി ഭരണം, ഒരു സംസ്ഥാന സർക്കാർ ഭരണഘടനാപരമായി പ്രവർത്തിക്കാൻ പരാജയപ്പെടുമ്പോൾ കേന്ദ്രത്തിന് നിയന്ത്രണം ഏറ്റെടുക്കാൻ അനുവദിക്കുന്നു. ഈ ഭരണത്തിന് കീഴിൽ, സംസ്ഥാന അധികാരങ്ങൾ കേന്ദ്രത്തിലേക്ക് മാറ്റപ്പെടുന്നു, എന്നാൽ ഹൈക്കോട്ടികൾ അതേപടി തുടരുന്നു. 1950 മുതൽ, 29 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും 134 തവണ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയിട്ടുണ്ട്. മണിപ്പൂറിലും ഉത്തർപ്രദേശിലും ഇത് ഏറ്റവും കൂടുതൽ തവണ ഏർപ്പെടുത്തിയിട്ടുണ്ട്, ജമ്മു-കശ്മീർ 12 വർഷത്തിലേറെയായി ഏറ്റവും ദീർഘകാലം രാഷ്ട്രപതി ഭരണത്തിന് കീഴിലായിരുന്നു.
ഞായറാഴ്ച, ബിരെൻ സിംഗ് ഇംഫാളിലെ രാജ് ഭവനിൽ ഗവർണർ അജയ് കുമാർ ഭല്ലയ്ക്ക് രാജി സമർപ്പിച്ചിരുന്നു. 2023-ൽ മെയ്തെയ് സമുദായവും കുകി-സോ ഗോത്രങ്ങൾക്കിടയിലുണ്ടായ വംശീയ അക്രമങ്ങൾ 250-ലധികം മരണങ്ങൾക്കും വൻതോതിലുള്ള പാലായനത്തിനും കാരണമായി. മ
രണ്ടു വർഷമായി സംസ്ഥാനത്തു തുടരുന്ന കലാപത്തിൽ ഇതുവരെ 250ൽ അധികം പേർക്കാണു ജീവൻ നഷ്ടമായത്. സംസ്ഥാനത്ത് ആക്രമണങ്ങളും വംശീയ സംഘർഷവും വർധിച്ചെങ്കിലും ഇതിനു തടയിടാൻ മുഖ്യമന്ത്രിയെന്ന നിലയിൽ ബിരേൻ സിങ് ഉണർന്നു പ്രവർത്തിച്ചില്ലെന്ന് ആരോപിച്ചത് ബിജെപിയിലെ തന്നെ കുക്കി വിഭാഗം എംഎൽഎമാർ ആയിരുന്നു. നിരവധി തവണ ഇക്കാര്യം ഉന്നയിച്ച് അവർ ബിജെപി കേന്ദ്ര നേതൃത്വത്തെ കണ്ടെങ്കിലും ബിരേൻ സിങിന് മുഖ്യമന്ത്രി പദത്തിൽ കൂടുതൽ സമയം നൽകി.