ശുഭ്മാൻ ഗില്ലിന് സെഞ്ച്വറി.ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ അവസാനത്തെ മൽസരത്തിൽ ഓപ്പണർ ശുഭ്മാൻ ഗില്ലിന് സെഞ്ച്വറി .
ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുക ആയിരുന്നു. കഴിഞ്ഞ മൽസരത്തിൽ സെഞ്ച്വറി നേടിയ ക്യാപ്റ്റൻ രോഹിത് ശർമ (1) യുടെ വിക്കറ്റ് നേടി മാർക്ക് വുഡ് ബൗളിംഗ് തെരഞ്ഞെടുത്ത തീരുമാനം ശരിവച്ചു.
പക്ഷേ ഫസ്റ്റ് ഡൗണായി ഇറങ്ങിയ വീരാട് കോലി (52) യുമായി ചേർന്ന് 116 റൺസിൻ്റെ കൂട്ട് കെട്ട് പടുത്തുയർത്തി ശുഭ്മാൻ ഗില്ല് ഇന്ത്യയുടെ ബാറ്റിംഗിനെ നയിച്ചു.
14 ഫോറും 3 സിക്സും അടക്കം 99 ബോളിൽ 111 റൺസ് നേടി ശുഭ്മാൻ ഗില്ലും ശ്രേയസ് അയ്യരും (49) ആണ് ക്രിസിൽ. ഒടുവിൽ വിവരം ലഭിക്കുമ്പോൾ 33 ഓവറിൽ 2 വിക്കറ്റിന് 221 റൺസ് എന്ന നിലയിലാണ് ഇന്ത്യ.
ആദ്യ രണ്ട് മൽസരവും ജയിച്ച ഇന്ത്യ 3 മൽസര പരമ്പരയിൽ 2 – 0 ത്തിന് മുന്നിലാണ്. ഈ മൽസരവും ജയിച്ച് ആധികാരികമായി പരമ്പര നേടാനാവും ഇന്ത്യൻ ശ്രമം. ഇംഗ്ലണ്ടിനെതിരായ ട്വൻ്റി 20 പരമ്പരയും ഇന്ത്യ നേടിയിരുന്നു.