CricketNewsSports

ഇംഗ്ലണ്ടിന് 357 റൺസ് വിജയലക്ഷ്യം നൽകി ഇന്ത്യ

ഇംഗ്ലണ്ടിന് 357 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ 356 റൺസ് എടുത്തു.

ഇന്ത്യക്കായി ഓപ്പണിംഗ് ബാറ്റ്സ്മാൻ ശുഭ്മാൻ ഗിൽ (112) സെഞ്ച്വറി നേടി. വീരാട് കോലി (52), ശ്രേയസ് അയ്യർ (78) , കെ. എൽ. രാഹുൽ (40) എന്നിവരും മികച്ച ബാറ്റിംഗ് കാഴ്ച വച്ചു.

കഴിഞ്ഞ മൽസരത്തിൽ സെഞ്ച്വറി നേടിയ ക്യാപ്റ്റൻ രോഹിത് ശർമയ്ക്ക് (1) തിളങ്ങാൻ ആയില്ല. ഇംഗ്ലണ്ടിനായി റാഷിദ് 4 വിക്കറ്റ് നേടി.

മാർക്ക് വുഡ് (2) വിക്കറ്റ് നേടിയപ്പോൾ അറ്റ്കിൻസൺ , റൂട്ട്, മഹമൂദ് എന്നിവർ ഓരോ വിക്കറ്റും നേടി. 3 മൽസരങ്ങളുള്ള ഏകദിന പരമ്പരയിൽ ഇന്ത്യ 2- 0 ത്തിന് മുന്നിലാണ്.

ഈ മൽസരവും ജയിച്ച് പരമ്പര തൂത്തുവാരാൻ ആണ് ഇന്ത്യയുടെ ശ്രമം. നാണക്കേട് ഒഴിവാക്കാൻ ഈ മൽസരം ജയിക്കാൻ ഇംഗ്ലണ്ടും ശ്രമിക്കും.

Leave a Reply

Your email address will not be published. Required fields are marked *