പെൻഷൻ പരിഷ്കരണ കുടിശികയുടെ നാലാം ഗഡു അനുവദിച്ചു; ഉത്തരവ് ഇറങ്ങി

KN Balagopal Kerala finance minister payment for Dearness allowance

പെൻഷൻ പരിഷ്കരണ കുടിശികയുടെ നാലാം ഗഡു അനുവദിച്ച് ധനവകുപ്പ് ഉത്തരവ് ഇറങ്ങി. ധന പെൻഷൻ വകുപ്പിൽ നിന്ന് ഇന്നാണ് ഉത്തരവിറങ്ങിയത്. പെൻഷൻ പരിഷ്കരണ കുടിശികയുടെ അവസാന ഗഡു ഫെബ്രുവരിയിൽ വിതരണം ചെയ്യുമെന്ന് ധനമന്ത്രി ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. 600 കോടി രൂപയാണ് അവസാന ഗഡു കൊടുക്കാൻ വേണ്ടത്.

ഈ മാസം തന്നെ പെൻഷൻ പരിഷ്കരണ കുടിശികയുടെ അവസാന ഗഡു ഫെബ്രുവരി മാസത്തിൽ തന്നെ വിതരണം ചെയ്യുന്നതിനുള്ള നടപടികൾ ട്രഷറി ഡയറക്ടർ സ്വീകരിക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ പതിനൊന്നാം പെൻഷൻ പരിഷ്കരണ കുടിശിക മുഴുവനും പെൻഷൻകാർക്ക് ലഭിക്കും.

pay revision arrear sanctioned

പെൻഷൻ പരിഷ്കരണ കുടിശികയുടെ ഭാഗമായുള്ള ക്ഷാമ ആശ്വാസ പരിഷ്കരണത്തിൻ്റെ 2 ഗഡുക്കൾ ആണ് പെൻഷൻകാർക്ക് ഇനി ലഭിക്കാനുള്ളത്. 19 ശതമാനം ക്ഷാമ ആശ്വാസം നിലവിൽ പെൻഷൻകാർക്ക് കുടിശികയാണ്. 6 ഗഡുക്കളാണ് കുടിശിക. അടിസ്ഥാന പെൻഷൻ്റെ തോത് അനുസരിച്ച് പ്രതിമാസം 2185 രൂപ മുതൽ 15846 രൂപ വരെ പെൻഷൻകാർക്ക് ഇതുമൂലം പ്രതിമാസ പെൻഷനിൽ നഷ്ടപ്പെടുകയാണ്.

സർക്കാർ 2021 ൽ പ്രഖ്യാപിച്ച 5 ശതമാനം ക്ഷാമ ആശ്വാസ കുടിശികയുടെ 79 മാസത്തെ കുടിശികയും പെൻഷൻകാർക്ക് നൽകിയില്ല. 19734 രൂപ മുതൽ 1,43,500 രൂപ വരെയാണ് ഇതുമൂലം പെൻഷൻകാർക്ക് നഷ്ടപ്പെട്ടത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments