മമ്മൂട്ടിയും മോഹൻലാലും ഒരുമിക്കുന്ന മഹേഷ് നാരായണൻ ചിത്രത്തിൽ നയൻ താരയും.
നയൻതാര ജോയിൻ ചെയ്തിരിക്കുന്ന വിവരം മമ്മൂട്ടി കമ്പനിയുടെ സോഷ്യൽ മീഡിയ ഹാൻഡിലുകളിലൂടെയാണ് അറിയിച്ചിരിക്കുന്നത്.
മമ്മൂട്ടിയും നയൻതാരയും നിൽക്കുന്ന ചിത്രങ്ങളാണ് മമ്മൂട്ടി കമ്പനി പങ്കുവെച്ചിരിക്കുന്നത്. ഈ ചിത്രം സമൂഹ മാധ്യമങ്ങളിൽ ഹിറ്റായി കഴിഞ്ഞു.
‘മെഗാസ്റ്റാറും ലേഡി സൂപ്പർസ്റ്റാറും വീണ്ടും ഒന്നിക്കുന്നു’, ‘ഹിറ്റ് കോംബോ എഗൈൻ’ എന്നിങ്ങനെ പോകുന്നു ആരാധകരുടെ പ്രതികരണങ്ങൾ .
മമ്മൂട്ടിയും നയൻതാരയും അഭിനയിച്ച തസ്കരവീരൻ , രാപ്പകൽ, പുതിയ നിയമം, ഭാസ്കർ ദ റാസ്കൽ എന്നീ ചിത്രങ്ങൾ സൂപ്പർ ഹിറ്റുകൾ ആയിരുന്നു.
ശ്രീലങ്ക, ലണ്ടന്‍, അബുദാബി, അസര്‍ബെയ്ജാന്‍, തായ്‌ലന്‍ഡ്, വിശാഖപട്ടണം, ഹൈദരാബാദ്, ഡല്‍ഹി, കൊച്ചി എന്നിവിടങ്ങളിലായി 150 ദിവസം കൊണ്ടാണ് ചിത്രം പൂര്‍ത്തിയാക്കുക.