എല്ലാ ഭാഗ്യക്കുറി തൊഴിലാളികൾക്കും ടിക്കറ്റുകൾ ഉറപ്പാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ. ബജറ്റിലാണ് ഇക്കാര്യം പ്രഖ്യാപിച്ചിരിക്കുന്നത്.
എല്ലാ വിഭാഗം ഭാഗ്യക്കുറി തൊഴിലാളികൾക്കും ചെറുകിട ഏജന്റുമാർക്കും ടിക്കറ്റ് ലഭ്യത ഉറപ്പാക്കുന്നതിനായി ‘കോമൺ പൂൾ സംവിധാനം’ നടപ്പിലാക്കുന്നതാണെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. സർക്കാർ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി ഭാഗ്യക്കുറി വകുപ്പിൽ ജീവനക്കാരുടെ പുനർവിന്യാസം നടപ്പിലാക്കും.
എഴുത്തു ലോട്ടറി, കോട്ടൺ കളി, സമൂഹ മാധ്യമങ്ങൾ വഴിയുള്ള ടിക്കറ്റ് വിൽപ്പന, സംസ്ഥാന ഭാഗ്യക്കുറിയുടെ അവസാന നാലക്കങ്ങൾ ഒരുപോലെ വരത്തക്ക രീതിയിൽ നമ്പറുകൾ ഒന്നിച്ചു ചേർത്ത് അമിത സെറ്റ് വിൽപ്പന തുടങ്ങി നിരവധി അനഭിലഷണീയ പ്രവണതകൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും ധനമന്ത്രി ഇന്നലെ അവതരിപ്പിച്ച ബജറ്റിൽ വ്യക്തമാക്കുന്നു.
കേരള ലോട്ടറി വില്പന ബഹു കേമം ആണ്….. അവസാന 4 അക്കം ഒരേ പോലെ വരുന്ന രീതിയിൽ ഉള്ള സെറ്റ് വില്പന നിയമ വിരുദ്ധം എന്ന് പറയുന്ന ഗവണ്മെന്റ് &ലോട്ടറി വകുപ്പ് 12 എണ്ണം അവസാന 4 അക്കം ഒരേ പോലെ വരും രീതിയിൽ സെറ്റ് ആക്കി വില്പന നടത്താൻ അനുമതി നൽകിയിട്ടുണ്ട്. സെറ്റ് വില്പന നിയമ വിരുദ്ധം എന്ന സർക്കുലർ ഉള്ളപ്പോൾ ആണ് ഈ വിരോധ അഭാസം. പൊതുജനം കഴുത കൾ ആണ് എന്ന് ഗവണ്മെന്റ് വിചാരം.. കോടതി കൾ ഈ വിഷയം കണ്ടില്ല… 12 സെറ്റ് വില്പന വഴി കേരള ലോട്ടറി ചൂതാട്ടം ആയി മാറി 😡🙏