എ.ഡി.എം നവീൻ ബാബുവിനെതിരെ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് റവന്യൂ വകുപ്പ്; വിവരാവകാശ രേഖ പുറത്ത്

Naveen Babu

കണ്ണൂർ എ.ഡി.എം ആയിരുന്ന നവീൻ ബാബുവിനെതിരെ പരാതികൾ ഒന്നും ഉണ്ടായിരുന്നില്ലെന്ന് റവന്യൂ വകുപ്പിന്റെ വിവരാവകാശ രേഖ. നവീൻ ബാബു തസ്തികയിൽ ജോലിചെയ്തിരുന്ന ഘട്ടത്തിൽ പരാതികൾ ഒന്നും തന്നെ ലഭ്യമായിട്ടില്ലെന്ന് വ്യക്തമാക്കുന്ന വിവരാവകാശ രേഖയാണ് പുറത്തുവന്നത്.

നവീൻ ബാബുവിനെതിരെ സർക്കാരിന് പരാതികൾ ലഭിച്ചതായി റവന്യൂ സെക്രട്ടറിയുടെ ഓഫീസ് ഫയലിൽ രേഖപ്പെടുത്തി കാണുന്നുണ്ടോയെന്ന ചോദ്യത്തിന് മറുപടിയായാണ് പരാതികൾ ലഭ്യമായിട്ടില്ലെന്ന് വിവരാവകാശ നിയമപ്രകാരം മറുപടി നൽകിയിരിക്കുന്നത്. പൊതു പ്രവർത്തകനും ഹൈക്കോടതി അഭിഭാഷകനുമായ അഡ്വ. കുളത്തൂർ ജയ്‌സിങ് ആണ് വിവരാവകാശ അപേക്ഷ സമർപ്പിച്ചിരുന്നത്.

നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്ന റവന്യൂവകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് നേരത്തെ കൈമാറിയിരുന്നു. ലാന്റ് റവന്യൂ ജോയിന്റ് കമ്മിഷണര്‍ എ. ഗീതയുടെ റിപ്പോര്‍ട്ടാണ് മന്ത്രി കെ. രാജന്‍ മുഖ്യമന്ത്രിക്ക് കൈമാറിയത്. എ.ഡി.എം കൈക്കൂലി വാങ്ങി എന്ന ആക്ഷേപത്തിന് ഒരു തെളിവുമില്ല എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments