മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫുകൾക്ക് ബജറ്റിൽ 4.23 കോടി. 2022- 23 ൽ 3.71 കോടിയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ്റെ പേഴ്സണൽ സ്റ്റാഫിൻ്റെ ശമ്പളവും മറ്റ് അലവൻസുകളുമായി ചെലവായത്.
2024-25 ലെ പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം ഇത് 3.85 കോടിയായി ഉയർന്നു. 2025- 26 ബജറ്റ് എസ്റ്റിമേറ്റ് 4.23 കോടിയും. ബജറ്റിൽ വകയിരുത്തിയിരിക്കുന്ന തുക തീരുന്ന മുറക്ക് അധിക ഫണ്ട് അനുവദിക്കും. 33 പേരാണ് മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിൽ ഉള്ളത്. 12 ഓളം താൽക്കാലിക ജീവനക്കാരും മുഖ്യമന്ത്രിക്കുണ്ട്.
കേരളം ഭരിച്ച മുഖ്യമന്ത്രിമാരിൽ ഏറ്റവും കൂടുതൽ പേഴ്സണൽ സ്റ്റാഫുള്ള മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിൻ്റെ ബജറ്റ് വിഹിതം ഇങ്ങനെ:
ശമ്പളം: 3.25 കോടി, ക്ഷാമബത്ത – 51. 14 ലക്ഷം, വീട്ട് വാടക അലവൻസ്: 13.95 ലക്ഷം, മെഡിക്കൽ റീ ഇമ്പേഴ്സ്മെൻ്റ്: 63,000 , മറ്റ് അലവൻസുകൾ – 4.61 ലക്ഷം, ഓവർ ടൈം അലവൻസ് – 1000 രൂപ, വേതനം – 16.78 ലക്ഷം, യാത്ര ബത്ത 10 ലക്ഷം, സ്ഥലം മാറ്റ ബത്ത: 15,000 രൂപ, അവധി യാത്രാനുകൂല്യം – 16000 രൂപ
![Personal Staff salary - CM Pinarayi vijayan](https://malayalammedia.live/wp-content/uploads/2025/02/Personal-Staff-salary-CM-Pinarayi-vijayan-table-1024x640.jpg)
വരുമാന മാർഗ്ഗം കാണിക്കാതെ കോടികൾ വിവിധ പദ്ധതികൾക്കായി അനുവദിച്ച് ജനങ്ങളെ മണ്ടന്മാരാക്കരുത് Cpm അണികൾ വിശ്വസിച്ചേക്കും
കഴിഞ്ഞ ബഡ്ജറ്റിലെ പദ്ധതികൾ വെട്ടിമാറ്റി, ചിലവുകൾ വെട്ടിച്ചുരുക്കി ആകെ ധൂർത്ത് മാത്രം തുടരുന്നു
എല്ലാ മാസവും പലിശ നൽകി കടമെടുത്തു മേനി പറയുന്നു പലിശ എങ്ങിനെ അടക്കും എന്നു പറയുന്നില്ല , ബാധ്യതകൾ കൂട്ടാതല്ലാതെ കുറക്കാൻ നടപടികളില്ല. കേരളത്തെ ഇങ്ങിനെ ശരിയാക്കേണ്ടിയിരുന്നില്ല