ഒടുവിൽ ഒരു ഗഡു ക്ഷാമബത്ത പ്രഖ്യാപിച്ച് കെ.എൻ. ബാലഗോപാൽ; 3 ശതമാനം ക്ഷാമബത്ത ജീവനക്കാർക്ക് ലഭിക്കും. ബജറ്റ് പ്രസംഗത്തിൻ്റെ അവസാന ഭാഗത്ത് ഒരു ഗഡു ക്ഷാമബത്ത പ്രഖ്യാപിച്ച് കെ.എൻ. ബാലഗോപാൽ.
ജീവനക്കാരുടെയും പെൻഷൻകാരുടെയും ആനുകൂല്യങ്ങൾ തുടക്കത്തിൽ പറഞ്ഞതിൽ ബാലഗോപാൽ ക്ഷാമബത്ത പ്രഖ്യാപിച്ചിരുന്നില്ല. 2025 ഏപ്രിൽ മാസം സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ഒരു ഗഡു ക്ഷാമ ബത്ത നൽകും. 3 ശതമാനമാണ് നൽകുന്നത്. 2022 ജനുവരി 1 ലെ ക്ഷാമബത്തയാണ് ലഭിക്കുന്നത്.
ഇതിനൊപ്പം കുടിശിക ലഭിക്കുമോയെന്ന് അറിയാൻ ഉത്തരവ് പുറത്തിറങ്ങുന്നതുവരെ വരെ കാത്തിരിക്കണം. 2021 ലെ ക്ഷാമബത്ത പ്രഖ്യാപിച്ചപ്പോൾ കുടിശിക അനുവദിച്ചിരുന്നില്ല.
കഴിഞ്ഞ ബജറ്റിൽ ഒരു ഗഡു ക്ഷാമബത്തയാണ് ബാലഗോപാൽ പ്രഖ്യാപിച്ചത്. 2021 ജനുവരി 1 പ്രാബല്യത്തിലെ 2 ശതമാനം ക്ഷാമബത്ത ആയിരുന്നു ബാലഗോപാൽ ബജറ്റിൽ പ്രഖ്യാപിച്ചത്.