കപിലിനോടൊപ്പം ജഡേജയും. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 600 വിക്കറ്റും 6000 റണ്‍സും നേടുന്ന അഞ്ചാമത്തെ താരമെന്ന റെക്കോര്‍ഡ് സ്വന്തമാക്കി ജഡേജ.
ഇംഗ്ലണ്ടിനെതിരെ ഒന്‍പത് ഓവറില്‍ 26 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റുകളാണ് ജഡേജ വീഴ്ത്തിയത്. മൂന്നാം വിക്കറ്റ് വീഴ്ത്തിയപ്പോഴാണ് ജഡേജ രാജ്യാന്തര ക്രിക്കറ്റില്‍ 600 വിക്കറ്റെന്ന നാഴികക്കല്ല് പിന്നിട്ടത്.
കപില്‍ ദേവ്, വസീം അക്രം, ഷോണ്‍ പൊള്ളോക്ക്, ഡാനിയല്‍ വെട്ടോറി, ഷാക്കിബ് അല്‍ ഹസന്‍ എന്നീ താരങ്ങളാണ് ജഡേജയ്ക്ക് മുമ്പ് 600 വിക്കറ്റും 6000 റണ്‍സും നേടിയ താരങ്ങള്‍.
രാജ്യാന്തര ക്രിക്കറ്റില്‍ 600 വിക്കറ്റ് വീഴ്ത്തുന്ന അഞ്ചാമത്തെ ഇന്ത്യക്കാരനുമായി ജഡേജ. അനില്‍ കുംബ്ലെ (953), രവിചന്ദ്രന്‍ അശ്വിന്‍ (765), ഹര്‍ഭജന്‍ സിംഗ് (707), കപില്‍ ദേവ് (687) എന്നിവരാണ് ഇന്ത്യയ്ക്കായി രാജ്യാന്തര ക്രിക്കറ്റില്‍ 600 വിക്കറ്റില്‍ കൂടുതല്‍ നേടിയിട്ടുള്ള മറ്റു താരങ്ങള്‍.