ബ്രസീലിന്റെ സൂപ്പര്‍ താരം നെയ്മര്‍ ജൂനിയറിന് ഇന്ന് 33 ആം ജന്‍മദിനം. ലോക ഫുട്‌ബോളില്‍ ക്രിസ്റ്റാനോ റൊണാള്‍ഡോ, മെസ്സി എന്നിവര്‍ക്കൊപ്പമാണ് നിലവില്‍ നെയ്മറുടെ സ്ഥാനം. എന്നാല്‍ കരിയറില്‍ പലപ്പോഴും വില്ലനാവുന്നത് താരത്തിന്റെ പരിക്കാണ്.
2009ല്‍ ബ്രസീലിയന്‍ ക്ലബ് സാന്റോസിലൂടെ അരങ്ങേറ്റം. അധികം വൈകാതെ ബ്രസീലിലെ അത്ഭുത ബാലന്റെ വരവ് ലോക ഫുട്‌ബോളില്‍ തരംഗം സൃഷ്ടിച്ചു.
2023 ഓഗസ്റ്റിലാണ് നെയ്മർ അൽ ഹിലാലിലെത്തുന്നത്. എന്നാൽ പരിക്കുകാരണം വെറും ഏഴ് മത്സരങ്ങൾ മാത്രമാണ് താരത്തിന് അൽ ഹിലാൽ ജേഴ്സിയിൽ കളിക്കാനായത്.
18 മാസക്കാലമാണ് നെയ്മർ അൽ ഹിലാലിലുണ്ടായിരുന്നത്. അരങ്ങേറിയ സാൻ്റോസിലേക്ക് മടങ്ങുകയാണ് നെയ്മർ.10.4 കോടി ഡോളറായിരുന്നു താരത്തിന്റെ പ്രതിഫലം.
2017-ൽ സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണയിൽ നിന്ന് 23 കോടി ഡോളറിനാണ് നെയ്മർ ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജിയിലേക്ക് പോകുന്നത്. ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ട്രാൻസ്ഫറായിരുന്നു ഇത്. ്
പി.എസ്.ജിയിൽ നിന്നാണ് പിന്നീട് അൽ ഹിലാലിലേക്ക് മാറുന്നത്.എന്നാൽ സൗദിയിലെത്തി 2023 ഒക്ടോബറിൽ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ബ്രസീലിനായി കളിക്കുന്നതിനിടെ ഇടതു കാൽമുട്ടിലെ ലിഗമെന്റിന് പരിക്കേറ്റ് ഒരു വർഷമാണ് പുറത്തിരുന്നത്. പിന്നീട് 2024 ഒക്ടോബറിൽ അൽ ഹിലാലിലേക്ക് തിരിച്ചെത്തിയെങ്കിലും തുടയിലെ പേശികൾക്ക് പരിക്കേറ്റതോടെ വീണ്ടും കളിക്കളത്തിന് പുറത്തായി.