
ക്ഷാമബത്ത 3 ഗഡു ബജറ്റിൽ പ്രഖ്യാപിക്കും; ജീവനക്കാർക്ക് ലഭിക്കുന്നത് 10 % ക്ഷാമബത്ത
ഉറപ്പാണ് 3 ഗഡു ക്ഷാമബത്ത. ബജറ്റിൽ 3 ഗഡു ക്ഷാമബത്ത കെ.എൻ. ബാലഗോപാൽ പ്രഖ്യാപിക്കും. 2021 ൽ ധനമന്ത്രിയായതിന് ശേഷം ക്ഷാമബത്ത കുടിശിക ഇനത്തിൽ ഏറെ പഴി കേട്ടയാളാണ് കെ.എൻ. ബാലഗോപാൽ.
നിലവിൽ 6 ഗഡു ക്ഷാമബത്ത കുടിശികയാണ്. 19 ശതമാനമാണ് നിലവിലെ കുടിശിക. കഴിഞ്ഞ ബജറ്റിൽ ഒരു ഗഡു ക്ഷാമബത്തയാണ് ബാലഗോപാൽ പ്രഖ്യാപിച്ചത്. 2021 ജനുവരി 1 പ്രാബല്യത്തിലെ 2 ശതമാനം ക്ഷാമബത്ത ആയിരുന്നു ബാലഗോപാൽ ബജറ്റിൽ പ്രഖ്യാപിച്ചത്. ഏപ്രിൽ മാസത്തെ ശമ്പളത്തോടൊപ്പം 2 ശതമാനം ക്ഷാമബത്തയും നൽകി ബാലഗോപാൽ വാക്ക് പാലിച്ചു.
വിരമിച്ച ധനകാര്യ വിദഗ്ധൻ്റെ ഉപദേശം കേട്ട് പ്രഖ്യാപിച്ച 2 ശതമാനം ക്ഷാമബത്തക്ക് ബാലഗോപാൽ കുടിശിക നിഷേധിച്ചു. ഇതോടെ അർഹതപ്പെട്ട 39 മാസത്തെ ക്ഷാമബത്ത കുടിശിക ആവിയായി. ജീവനക്കാർ പ്രതിഷേധവുമായി തെരുവിൽ ഇറങ്ങി. ലോകസഭയിൽ ഇടതുമുന്നണിക്ക് ഇത് തിരിച്ചടിയായി.
തൊട്ട് പിന്നാലെ നിയമസഭയിൽ ചട്ടം 300 പ്രകാരം മുഖ്യമന്ത്രി പ്രസ്താവന നടത്തി. ഒരു സാമ്പത്തിക വർഷം 2 ഗഡു ക്ഷാമബത്ത നൽകും എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. ഇതോടെ ബാലഗോപാൽ വീണ്ടും ക്ഷാമബത്ത പ്രഖ്യാപിച്ചു. 2021 ജൂലൈ പ്രാബല്യത്തിലുള്ള 3 ശതമാനം ക്ഷാമബത്തയാണ് പ്രഖ്യാപിച്ചത്.
ഇവിടെയും വിരമിച്ച ധനകാര്യ വിദഗ്ധൻ്റെ ഉപദേശം കേട്ട് ബാലഗോപാൽ മണ്ടത്തരം കാണിച്ചു. പ്രഖ്യാപിച്ച 3 ശതമാനം ഡി.എക്ക് പഴയതു പോലെ കുടിശിക നിഷേധിച്ചു. ജീവനക്കാർ വീണ്ടും തെരുവിലേക്ക് ഇറങ്ങി. പണിമുടക്കും നടന്നു. ഒരു സാമ്പത്തിക വർഷം 2 ഗഡു ഡി. എ നൽകും എന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ഈ ബജറ്റിലും ബാലഗോപാൽ ആവർത്തിക്കുമെന്ന് കാത്തിരുക്കുന്നവരെ അമ്പരിപ്പിക്കുന്ന തീരുമാനം ആകും ബാലഗോപാൽ ബജറ്റിൽ പ്രഖ്യാപിക്കുന്നത്.
ക്ഷാമബത്ത പറഞ്ഞതിലേറെ നൽകും എന്ന് ബാലഗോപാൽ ധനവകുപ്പിലെ തൻ്റെ വിശ്വസ്തർക്ക് സൂചന നൽകി കഴിഞ്ഞു. 3 ഗഡു ക്ഷാമബത്ത ആയിരിക്കും പ്രഖ്യാപിക്കുക. 1.1.2022 ലെ 3 ശതമാനം, 1.7.2022 ലെ 3 ശതമാനം, 1.1.2023 ലെ 4 ശതമാനം എനിങ്ങനെ 3 ഗഡു ക്ഷാമബത്തകൾ ബജറ്റിൽ പ്രഖ്യാപിക്കും. മൊത്തം 10 ശതമാനം ക്ഷാമബത്ത ബാലഗോപാൽ ബജറ്റിൽ പ്രഖ്യാപിക്കും. സാമ്പത്തിക വർഷത്തിൻ്റെ 3 പാദങ്ങളിലായിട്ടായിരിക്കും ക്ഷാമബത്ത ലഭിക്കുക.
Hi
Ridiculously bad government!
Ridiculous, worst government!
എല്ലാ സർക്കാർ ജീവനക്കാരും വിചാരിച്ചാൽ ഇവരുടെ ഭരണം നിർത്താൻ സാധിക്കും