
അസിസ്റ്റന്റ് പ്രൊഫസർ ഒഴിവ്
തിരുവനന്തപുരം ബാർട്ടൺ ഹിൽ സർക്കാർ എൻജിനിയറിങ് കോളേജിൽ മെക്കാനിക്കൽ എൻജിനിയറിങ് വിഭാഗത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഗസ്റ്റ് അധ്യാപകരുടെ (അസിസ്റ്റന്റ് പ്രൊഫസറുടെ) ഒഴിവുകൾ നിലവിലുണ്ട്.
മെക്കാനിക്കൽ എൻജിനിയറിങ് വിഭാഗത്തിൽ ബി.ഇ/ ബി.ടെക് ബിരുദവും എം.ഇ/ എം.ടെക് ബിരുദവും ഇവയിൽ ഏതെങ്കിലും ഒന്നിൽ ഒന്നാം ക്ലാസ് യോഗ്യതയുമുള്ളവർക്ക് അപേക്ഷിക്കാം.
പേര്, മേൽവിലാസം, യോഗ്യത, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി എഴുത്ത് പരീക്ഷയ്ക്കും അഭിമുഖത്തിനും ഫെബ്രുവരി 10ന് രാവിലെ 10 മണിക്ക് കോളേജിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: http://www.gecbh.ac.in, ഫോൺ: 0471 2300484
ജോബ് ഡ്രൈവ്
മലപ്പുറം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന് കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ജോബ് ഡ്രൈവ് ഫെബ്രുവരി 10ന് രാവിലെ 10 ന് ആരംഭിക്കും. ഉദ്യോഗാർഥികള്‍ ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റും സഹിതം മലപ്പുറം എംപ്ലോയബിലിറ്റി സെന്ററില്‍ ഹാജരാകണം.
മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കാത്തവർക്ക് സ്പോട്ട് റജിസ്ട്രേഷന്‍ സൗകര്യവും ഉണ്ടായിരിക്കും. അഞ്ഞൂറിലധികം ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വിവരങ്ങള്‍ക്ക്: 0483 2734737, 8078 428 570.