സംസ്ഥാന സർക്കാർ ജീവനക്കാരുടെ അവകാശങ്ങൾ അനുവദിക്കുന്നതിൽ ഇടതു മുന്നണി സർക്കാർ വച്ചു പുലർത്തുന്നത് കാട്ടുനീതിയാണെന്ന് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ കൺവീനർ എം എസ് ഇർഷാദ് അഭിപ്രായപ്പെട്ടു.
സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ ജീവനക്കാരുടെ 7 ഗഡു ഡി എ നിരാകരിച്ച സർക്കാർ, ഐ എ എസ് ഉദ്യോഗസ്ഥരുടെയും ജുഡീഷ്യൽ സർവീസ് ഉദ്യോഗസ്ഥരുടെയും ഡി എ അനുവദിക്കുന്നതിൽ ഒരു സാമ്പത്തിക പ്രതിസന്ധിയും തടസമായി കാണുന്നില്ല.
സംസ്ഥാന ജീവനക്കാർക്ക് ഡി എ യും ഡിഎ കുടിശ്ശികയും ശമ്പള പരിഷ്ക്കരണവും ശമ്പള പരിഷ്ക്കരണ കുടിശ്ശികയും ലീവ് സറണ്ടറും മെഡിക്കൽ റീ ഇമ്പേഴ്സുമെൻ്റുമില്ല. അതേ സമയം ഐ എ എസ് വിഭാഗത്തിന് കുടിശ്ശിക വരുത്താതെ സർക്കാർ നിർലോഭം ആനുകൂല്യങ്ങൾ നൽകുന്നു. ആറു വർഷം മുമ്പ് അർഹമായ, പ്രോവിഡൻ്റ് ഫണ്ടിൽ ലയിപ്പിച്ച ഡി എ തുക, നിശ്ചിതകാലാവധി കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടിട്ടും പിൻവലിക്കാനാകാതെ കുഴങ്ങുകയാണ്.
രണ്ടാം പിണറായി സർക്കാർ അനുവദിച്ച രണ്ടു ഗഡു ഡി എക്കും കുടിശ്ശിക പൂർണമായി നിഷേധിച്ച, അതേ സർക്കാർ, ഐ എ എസുകാർക്ക് കുടിശ്ശിക തുക പണമായി നൽകാനാണ് തീരുമാനിച്ചത്.
സംസ്ഥാന ജീവനക്കാരോട് എൽ ഡി എഫ് സർക്കാർ വച്ചു പുലർത്തുന്ന ചിറ്റമ്മനയം തിരുത്തണമെന്ന് സെ ക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ കൺവീനർ ഇർഷാദ് എം എസ്
കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി പുരുഷോത്തമൻ കെ പി, കേരള ഫൈനാൻസ് സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡൻ്റ് പി എൻ മനോജ്കുമാർ, ജനറൽ സെക്രട്ടറി
എസ് പ്രദീപ്കുമാർ, കേരള ലാ സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡൻ്റ് പി കുമാരി അജിത , ജനറൽ സെക്രട്ടറി എം എസ് മോഹനചന്ദ്രൻ, കേരള ലെജിസ്ലേച്ചർ സെക്രട്ടേറിയറ്റ് എംപ്ലോയീസ് ഓർഗനൈസേഷൻ പ്രസിഡൻ്റ് ഷിബു ജോസഫ്, ജനറൽ സെക്രട്ടറി വി എ ബിനു എന്നിവർ ആവശ്യപ്പെട്ടു.