ക്രിസ്മസ് – ന്യൂഇയർ ബംപർ ലോട്ടറി വിജയികളെ അറിയാൻ മണിക്കൂറുകള്‍ മാത്രം

BR 101 Christmas new year bumper Result

സംസ്ഥാന സർക്കാരിന്റെ ക്രിസ്മസ് – ന്യൂഇയർ ബംപർ ലോട്ടറി (Christmas new year bumper) ഭാഗ്യക്കുറിയുടെ വിജയികളെ ഫെബ്രുവരി 5ന് അറിയാം. ഉച്ചതിരിഞ്ഞ് രണ്ടു മണിയ്ക്കാണ് നറുക്കെടുപ്പ്. 20 കോടി രൂപയാണ് ഒന്നാം സമ്മാനം. നറുക്കെടുപ്പിലൂടെ 21 പേർ കൂടി കോടീശ്വരൻമാരാകും. രണ്ടാം സമ്മാനമായി ഓരോ കോടി രൂപ വീതം 20 പേർക്ക് ലഭിക്കും.

നറുക്കെടുപ്പിനു മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ വില്പന കേന്ദ്രങ്ങളിലെല്ലാം ബംപർ ടിക്കറ്റു വില്പന തകൃതിയായി നടക്കുകയാണ്. ആകെ 50,000,00 ടിക്കറ്റുകൾ വില്പനയ്‌ക്കെത്തിയതിൽ തിങ്കളാഴ്ച (ഫെബ്രുവരി 3 ) ഉച്ചയ്ക്ക് ഒരു മണി വരെ 45,34,650 ടിക്കറ്റുകൾ വിറ്റഴിച്ചിട്ടുണ്ട്. നറുക്കെടുപ്പ് സമയത്തോടടുക്കും തോറും ടിക്കറ്റു വില്പനയ്ക്കു വേഗത കൈവരിച്ചു.

8,87,140 ടിക്കറ്റുകൾ വിറ്റ് പാലക്കാട് ജില്ല ഒന്നാമതും 5,33,200 ടിക്കറ്റുകൾ വിറ്റഴിച്ച് തിരുവനന്തപുരം ജില്ല രണ്ടാമതും 4,97,320 ടിക്കറ്റുകൾ വിറ്റ് തൃശൂർ ജില്ല നിലവിൽ മൂന്നാം സ്ഥാനത്തുമാണ്. മറ്റു ജില്ലകളിലും ടിക്കറ്റു വില്പന ഗണ്യമായി വർധിച്ചിട്ടുണ്ട്. 400 രൂപയാണ് ക്രിസ്തുമസ് – നവവത്സര ബമ്പർ ടിക്കറ്റിന്റെ വില.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments