ഗസ്റ്റ് ലക്ചറര്‍ നിയമനം
ഷൊർണൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്രിന്റിങ് ടെക്നോളജി ആന്റ് ഗവ പോളിടെക്‌നിക്ക് കോളേജിൽ പ്രിന്റിങ് ടെക്നോളജി (ഡി-വോക്) വിഭാഗത്തിലേക്ക് ഗസ്റ്റ് ലക്ചററെ നിയമിക്കുന്നു. ഫെബ്രുവരി മൂന്നിന് രാവിലെ 11 മണിക്ക് ഓഫീസില്‍ വെച്ച് കൂടിക്കാഴ്ച നടക്കും. ഉദ്യോഗാര്‍ഥികള്‍ വിദ്യാഭ്യാസ യോഗ്യത സർട്ടിഫിക്കറ്റുകൾ, പകർപ്പുകൾ, ഫോട്ടോ എന്നിവ സഹിതം ഹാജരാവണം.
ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം
വാണിയംകളം ഐ.ടി.ഐയിൽ ഡ്രാഫ്റ്റ്സ്മാൻ (സിവിൽ) ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. സിവില്‍ എഞ്ചിനീയറിങില്‍ ബി.ടെക്കും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ സിവില്‍ എഞ്ചിനീയറിങില്‍ ഡിപ്ലോമയും രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ എന്‍.ടി.സിയും എന്‍.എ.സിയും (ഡ്രാഫ്ട്സ്മാന്‍) മൂന്നു വര്‍ഷ പ്രവൃത്തിപരിചയവുമാണ് യോഗ്യത. ഫെബ്രുവരി നാലിന് രാവിലെ 10 മണിക്ക് ഓഫീസില്‍ വെച്ച് കൂടിക്കാഴ്ച നടക്കും. ഉദ്യോഗാര്‍ഥികള്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പുകളുമായി ഹാജരാവണം.
ട്രേഡ്സ്മാന്‍ നിയമനം
ശ്രീകൃഷ്ണപുരം സർക്കാർ എഞ്ചിനീയറിങ് കോളേജിലെ ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിങ് വിഭാഗത്തിൽ നിലവിലുള്ള ട്രേഡ്സ്മാൻ (ഇലക്ട്രോണിക്സ്) തസ്തികയിലേക്കും ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്സ് എഞ്ചിനീയറിങ് വിഭാഗത്തിൽ നിലവിലുള്ള ട്രേഡ്സ്മാൻ തസ്തികയിലേക്കും ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ബന്ധപ്പെട്ട ട്രേഡില്‍ ടി.എച്ച്.എസ്.എല്‍.സി അല്ലെങ്കില്‍ എസ്.എസ്.എല്‍.സി വിജയവും കെ.ജി.സി.ഇ/എന്‍.ടി.സി/വി.എച്ച്.എസ്.ഇ/ഐ.ടി.ഐ യുമാണ് യോഗ്യത. ട്രേഡ്സ്മാൻ (ഇലക്ട്രോണിക്സ്) തസ്തികയിലേക്ക് ഫെബ്രുവരി നാലിനും ട്രേഡ്സ്മാന്‍ തസ്തികയിലേക്ക് ഫെബ്രുവരി മൂന്നിനും രാവിലെ 10 മണിക്ക് ഓഫീസില്‍ വെച്ച് കൂടിക്കാഴ്ച നടക്കും. ഉദ്യോഗാര്‍ഥികള്‍ സർട്ടിഫിക്കറ്റുകളുടെ അസ്സൽ, തിരിച്ചറിയൽ രേഖകൾ സഹിതം ഹാജരാവണം. കൂടുതല്‍ വിവരങ്ങള്‍ക്ക് : www.gecskp.ac.in.
കംപ്യൂട്ടര്‍ പ്രോഗ്രാമര്‍ നിയമനം
ശ്രീകൃഷ്ണപുരം സര്‍ക്കാര്‍ എഞ്ചിനീയറിങ് കോളേജില്‍ ഇലക്ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിങ് വിഭാഗത്തില്‍ നിലവിലുള്ള കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ തസ്തികയിലെ ഒഴിവിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഫെബ്രുവരി നാലിന് ഓഫീസില്‍ വെച്ച് കൂടിക്കാഴ്ച നടക്കും. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍, തിരിച്ചറിയല്‍ രേഖകള്‍ സഹിതം രാവിലെ 10 മണിക്ക് മുന്‍പായി ഹാജരാകേണ്ടതാണ്. വിശദ വിവരങ്ങള്‍് www.gecskp.ac.in ലഭിക്കും. ഫോണ്‍: 8057954060.