ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പര സ്വന്തമാക്കി ഇന്ത്യ. 15 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം.
182 റണ്‍സ് വിജയലക്ഷ്യം മറികടക്കാനിറങ്ങിയ ഇംഗ്ലീഷ് പടയെ 19.4 ഓവറില്‍ 166 റണ്‍സിന് ഇന്ത്യ ഓള്‍ഔട്ടാക്കി. ഇതോടെ ഒരു മത്സരം ബാക്കിനില്‍ക്കെ 3-1ന് ഇന്ത്യ പരമ്പര സ്വന്തമാക്കി.
മൂന്ന് വിക്കറ്റ് വീതം നേടിയ ഹര്‍ഷിത് റാണ, രവി ബിഷ്‌ണോയ് എന്നിവരാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത ഇന്ത്യയ്ക്ക് നിശ്ചിത 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. ശിവം ദുബെയുടെയും ഹാര്‍ദിക് പാണ്ഡ്യയുടെയും അര്‍ധ സെഞ്ച്വറികളാണ് ഇന്ത്യയെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. ഇരുതാരങ്ങളും 53 റണ്‍സെടുത്ത് പുറത്തായി.
ഓപണര്‍ അഭിഷേക് ശര്‍മയും (30) റിങ്കു സിങ്ങും (29) നിര്‍ണായക സംഭാവനകള്‍ നല്‍കി.സഞ്ജു സാംസണും (1) ക്യാപ്റ്റന്‍സഞ്ജു സാംസണും (1) ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവും (0) ഒരിക്കല്‍കൂടി നിരാശപ്പെടുത്തി.