Kerala Government News

ക്ഷാമബത്ത കുടിശിക: സർക്കാരിനെതിരെ 9 കേസുകൾ നിലവിൽ ഉണ്ടെന്ന് കെ.എൻ ബാലഗോപാൽ

ക്ഷാമബത്ത കുടിശിക നൽകാത്തതുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ ഹൈക്കോടതിയിൽ 5 കേസുകളും കേരള അഡ്മിനിസ്‌ട്രേറ്റിവ് ട്രിബ്യൂണൽ മുമ്പാകെ 4 കേസുകളും നിലവിൽ ഉണ്ടെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ.

കുറുക്കോളി മൊയ്തിൻ എം എൽ എ യുടെ നിയമസഭ ചോദ്യത്തിനാണ് ബാലഗോപാലിന്റെ മറുപടി.ഗോപാലപിള്ള, ഡോ.ഷിബിനു . എസ്, കേരള പ്രൈവറ്റ് കോളേജ് ടീച്ചേഴ്‌സ് അസോസിയേഷൻ, അനൂപ് ശങ്കരപ്പിള്ള, കേരള പ്രദേശ് സ്‌ക്കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ, പി. അബ്ദുൾ ജലീൽ, എൻ.ജി. ഒ അസോസിയേഷൻ, കേരള എൻ. ജി.ഒ. സംഘ് , ഡോ. അജിത് പ്രസാദ് ജെ.എസ് എന്നിവരാണ് സർക്കാരിനെതിരെ കേസ് ഫയൽ ചെയ്തത്.

Assembly answer about Dearness allowance and DA Arrear kerala government employees

നിലവിൽ 6 ഗഡു ക്ഷാമബത്തയാണ് കുടിശിക . 19 ശതമാനം കുട്ടിശികയാണ് ലഭിക്കാനുള്ളത്. ക്ഷാമബത്ത കുടിശിക പൂർണ്ണമായും ലഭ്യമാക്കുമോ എന്ന ചോദ്യത്തിന് ബാലഗോപാൽ കൃത്യമായി മറുപടി നൽകിയില്ല.

ജീവനക്കാർക്ക് ക്ഷാമബത്ത അനുവദിക്കുന്ന വിഷയം യഥാസമയം പരിശോധിക്കുന്നതാണെന്നാണ് ബാലഗോപാലിന്റെ മറുപടി. അനുവദിച്ച ക്ഷാമബത്തക്ക് കുടിശിക അനുവദിക്കുമോ എന്ന ചോദ്യത്തിന് സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി പരിഗണിച്ചു കൊണ്ട് ഉചിതമായ തീരുമാനം കൈകൊള്ളും എന്നാണ് മറുപടി.

2 Comments

  1. ക്ഷാമബത്തയും കുടിശികയും സമയത്ത് കൊടുക്കാൻ കഴിവില്ലെങ്കിൽ എന്തിന് ഭരണത്തിൽ തുടരണം ? എന്തിന് വീണ്ടും ഭരണം കിട്ടാൻ സ്വപ്നം കാണുന്നു ? വീണ്ടും ഭരണം കിട്ടിയാലും കേന്ദ്രഗവൺമെൻ്റിനെ കുറ്റം പറഞ്ഞ് കാലം തള്ളി നീക്കാനല്ലേ കഴിയൂ. അതിലും ഭേദം BJP യോ കോൺഗ്രസ്സോ ഭരിയ്ക്ക്കട്ടെ. കുറഞ്ഞപക്ഷം നല്ല ഒരു വികസനം അവരിൽ നിന്നേ ജനങ്ങൾക്കു കിട്ടൂ. വെറും ഉടയിപ്പും തട്ടിക്കൂട്ടലും ഷോയും മാത്രമാണ് ഇപ്പോൾ കേരളത്തിൽ നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *