Job Vacancy

മലപ്പുറത്ത് സ്റ്റാഫ് നഴ്സ് ഒഴിവ്: ശമ്പളം: 20500/- രൂപ; Apply Now

സ്റ്റാഫ് നേഴ്‌സ് ഒഴിവ്

ദേശീയാരോഗ്യദൗത്യം മലപ്പുറത്തിന് കീഴില്‍ സ്റ്റാഫ് നഴ്സ് തസ്തികയില്‍ അവസരം. ജില്ലയിലെ 22 ആരോഗ്യസ്ഥാപനങ്ങളിലെ ഒഴിവുകളിലേക്കാണ് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചത്. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 06.02.2025.കൂടുതല്‍ വിവരങ്ങള്‍ക്ക് ആരോഗ്യകേരളം വെബ് സൈറ്റ് www.arogyakeralam.gov.in സന്ദര്‍ശിക്കുക. ഫോണ്‍:0483 2730313, 9846700711. അപേക്ഷ നല്‍കുന്നതിനുളള ലിങ്ക് https://forms.gle/EeW5YfjZ3ggXt8idA.

പോസ്റ്റ് : സ്റ്റാഫ് നഴ്സ്
യോഗ്യത: i) GNM/BSc. നഴ്സിംഗ്
ii) കേരള നഴ്‌സസ് ആൻഡ് മിഡ്‌വൈഫ്‌സ് കൗൺസിൽ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്
iii) യോഗ്യത കഴിഞ്ഞ് കുറഞ്ഞത് ഒരു വർഷത്തെ പരിചയം
പ്രായം 01.01.2025 പ്രകാരം 40 വയസ്സിൽ താഴെ
നിയമനം: കരാർ അടിസ്ഥാനത്തില്‍
ശമ്പളം: 20500/- രൂപ.
ഗൂഗിൾ ഫോം മുഖേന ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. ഹാർഡ് കോപ്പികൾ പരിഗണിക്കില്ല.

കൂടുതൽ വിവരങ്ങൾക്ക് www.arogyakeralam.gov.in സന്ദർശിക്കുക, ബന്ധപ്പെടേണ്ട നമ്പർ: 9846700711

ബ്ലഡ് ബാങ്കിൽ ഒഴിവുകൾ

പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലെ ബ്ലഡ് ബാങ്കിലേക്ക് ദിവസ വേതനത്തിലുള്ള സ്റ്റാഫ് നഴ്സ്, ബ്ലഡ് ബാങ്ക് ടെക്നീഷ്യന്‍, ബ്ലഡ് ബാങ്ക് കൗണ്‍സിലർ താല്‍ക്കാലിക നിയമനത്തിനുള്ള ഇന്റര്‍വ്യൂ ഫെബ്രുവരി അഞ്ചിന് രാവിലെ 10ന് ബ്ലഡ് ബാങ്ക് ഓഡിറ്റോറിയത്തില്‍ നടക്കും. താത്പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം.

യോഗ്യത: സ്റ്റാഫ് നഴ്സ് – ബി എസ് സി നഴ്സിംഗ് / ജി എന്‍ എം കേരള നഴ്‌സസ് മിഡ് വൈഫ്സ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധം. ബ്ലഡ് ബാങ്ക് ടെക്‌നീഷ്യന്‍: ബി എസ് സി എം എല്‍ ടി / ഡി എം എല്‍ ടി, പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധം. ബ്ലഡ് ബാങ്ക് കൗണ്‍സിലര്‍: എം എസ് ഡബ്ലിയൂ / സോഷ്യോളജി, സൈക്കോളജി, കമ്പ്യൂട്ടര്‍ പരിജ്ഞാനം.

യോഗ്യരായവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പിയും ബയോഡാറ്റയും ഫെബ്രുവരി നാലിന് വൈകീട്ട് അഞ്ചിനകം ബ്ലഡ് ബാങ്ക് ഓഫീസില്‍ ലഭിക്കത്തക്കവിധം അയയ്ക്കണം. ഫോണ്‍: 04933 226322.

Leave a Reply

Your email address will not be published. Required fields are marked *