
പോലീസിന്റെ ഗുണ്ടാ ബന്ധം: സർവീസിലുള്ളത് 18 ഉദ്യോഗസ്ഥർ; 14 പേരുടെ സസ്പെൻഷൻ പിൻവലിച്ചു
തിരുവനന്തപുരം: കേരള പോലീസിൽ ഗുണ്ടാ ബന്ധമുണ്ടെന്ന ആരോപണത്തിന്റെ പേരിൽ സസ്പെന്റ് ചെയ്യപ്പെട്ട 14 പേരെയും തിരിച്ചെടുത്തതായി മുഖ്യമന്ത്രി പിണറായി വിജയൻ. മുൻ ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണന്റെ നിയമസഭ ചോദ്യത്തിനുള്ള മറുപടിയിലാണ് മുഖ്യമന്ത്രി ഈ പോലീസ് ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങൾ വെളിപ്പെടുത്തിയത്. 1958 ലെ കേരള പോലീസ് ഡിപ്പാർട്ട്മെന്റ് അന്വേഷണ വിചാരണയും ശിക്ഷ ചുമത്തലും അപ്പീലും ചട്ടങ്ങളിലെ (KPDIP&A) വ്യവസ്ഥകൾ പ്രകാരമാണ് 14പേരെയും സർവീസിൽ തിരികെ പ്രവേശിപ്പിച്ചത്.
ഗുണ്ടകളുമായി ബന്ധമുണ്ടെന്ന ആരോപണത്തിൽ മേൽ നടപടി നേരിടുന്ന 18 പോലീസ് ഉദ്യോഗസ്ഥർ നിലവിൽ സേനയിൽ ജോലി ചെയ്യുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
തിരുവനന്തപുരം സിറ്റിയിലെ എസ്.ഐ കെ.ആർ രതീഷ്, തിരുവനന്തപുരം റൂറൽ പോലീസിലെ ഡിവൈഎസ്പി ജോൺ കെ.ജെ, ഐഎസ്എച്ച്ഒ എച്ച്.എൽ. സജീഷ്, ജിഎസ്ഐ ഗോപകുമാർ, ജിഎസ്ഐ അനൂപ് കുമാർ, ജിഎഎസ്ഐ ജയൻ, ജിഎസ്സിപിഒ സുധീർകുമാർ, ജിഎസ്സിപിഒ കുമാർ, മലപ്പുറം പോലീസിലെ എഎസ്ഐ രജേന്ദ്രൻ, എസ്സിപിഒ സജി അലക്സാണ്ടർ, കോട്ടയത്ത് ജിആർഎസ്ഐ സുരേഷ് കെ.കെ, തൃശൂർ എസ്.സി.പി.ഒ എ.കെ. മനോജ്, റെയിൽവേ പോലീസ് ഇൻസ്പെക്ടർ അഭിലാഷ് ഡേവിഡ്, വിജിലൻസ് ഡിവൈഎസ്പി എം പ്രസാദ് എന്നിവരാണ് നടപടി നേരിട്ട 14 പോലീസ് ഉദ്യോഗസ്ഥർ.
