കെഎഎസ് രണ്ടാം ബാച്ച് വരുന്നു: 31 ഒഴിവുകൾ

KAS 2nd Batch vacancies

തിരുവനന്തപുരം കേരള അഡ്‌മിനിസ്ട്രേറ്റീവ് സർവീസിലെ (കെഎഎസ്) രണ്ടാം ബാച്ചിന്റെ വിജ്ഞാപനം ഉടൻ. പ്രതീക്ഷിക്കുന്ന 31 ഒഴിവുകൾ പിഎസ്‌സിക്കു റിപ്പോർട്ട് ചെയ്യാൻ മുഖ്യമന്ത്രി നിർദേശം നൽകി.

നിലവിൽ ഒഴിവുകളുടെ എണ്ണം കണ്ടെത്താത്തതിനാൽ കേന്ദ്ര സിവിൽ സർവീസിലേതു പോലെ ‘ഡപ്യൂട്ടേഷൻ റിസർവ്’ എന്ന പ്രത്യേക പൂൾ സൃഷ്‌ടിച്ച് അതിലേക്കാണ് വിജ്ഞാപനം നടത്തുക. പരീക്ഷ, അഭിമുഖം, നിയമനം എന്നിവയ്ക്കു ശേഷം ഒരു വർഷത്തെ പരിശീലനവുമുണ്ട്.

ഇതു കഴിയുന്നതോടെ ഒഴിവുകൾ കണ്ടെത്താൻ കഴിയുമെന്നാണു സർ ക്കാർ കണക്കുകൂട്ടുന്നത്. ഒന്നാം പിണറായി സർക്കാരി ൻ്റെ കാലത്താണ് സംസ്ഥാന സിവിൽ സർവീസ് കൂടുതൽ പ്രൊഫഷണല്‍ ആക്കുക എന്ന ലക്ഷ്യത്തോടെ കെഎഎസ് കൊണ്ടുവന്നത്. രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ വർഷമായ 2021 ഡിസംബറിൽ ഇതിലെ ആദ്യ ബാച്ച് സർവീസിൽ പ്രവേശിച്ചു.

ഓരോ വകുപ്പിലെയും രണ്ടാം ഗസറ്റഡ് തസ്തികയുടെ 10% എടുത്താണ് കഴിഞ്ഞ തവണ കെഎഎസ് ഒഴിവുകൾ സൃഷ്ടിച്ചത്. ആകെ സൃഷ്‌ടിച്ച 110 ഒഴിവുകളിലേക്കായി 105 പേരെ തിരഞ്ഞെടുത്തു. പരിശീലനത്തിനിടെ ഒരാൾ സിവിൽ സർവീസിലേക്കു പോയി.

അതേസമയം, കെഎഎസ് ഒന്നാം ബാച്ചിൻ്റെ പ്രവർത്തന മികവില്‍ മുഖ്യമന്ത്രി പരസ്യമായി നിരാശ പ്രകടിപ്പിച്ച സംഭവം ഉണ്ടായിരുന്നു. എല്ലാ കെഎഎസ് ഉദ്യോഗസ്ഥരും പ്രതീക്ഷക്കൊത്ത് ഉയർന്നില്ലെന്ന അഭിപ്രായമാണ് മുഖ്യമന്ത്രി പിണറായി വിജയനുള്ളത്. തിരുത്താനുള്ളവർ തിരുത്തണമെന്നും മുഖ്യമന്ത്രി കെ.എ.എസ് ആദ്യബാച്ചിന്റെ മൂന്നാം വാർഷിക ദിനത്തില്‍ തുറന്നു പറഞ്ഞിരുന്നു. സർക്കാർ സർവീസ് സംഘടനകളും കെഎഎസിന്റെ പ്രത്യേകതരം ആവശ്യങ്ങളെ വിമർശിച്ച് രംഗത്തുണ്ട്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments