
കെ.എൻ. ബാലഗോപാലിൻ്റെ പ്ലാൻ ബി! ന്യൂനപക്ഷ സ്കോളർഷിപ്പ് 50 ശതമാനം വെട്ടികുറച്ചു
ന്യൂനപക്ഷ സ്കോളർഷിപ്പ് 50 ശതമാനം വെട്ടി കുറച്ചു. ഈ മാസം 15 ന് ഇത് സംബന്ധിച്ച ഉത്തരവ് പൊതുഭരണ ന്യൂനപക്ഷ ക്ഷേമ വകുപ്പിൽ നിന്ന് ഇറങ്ങി.
പ്രൊഫ ജോസഫ് മുണ്ടശേരി സ്കോളർഷിപ്പ്, സിവിൽ സർവീസസ് ഫീസ് റീ ഇമ്പേഴ്സ്മെൻ്റ്, വിദേശത്ത് പഠിക്കുന്ന ന്യൂനപക്ഷ വിദ്യാർത്ഥികൾക്കായുള്ള സ്കോളർഷിപ്പ്, ഐ ഐ റ്റി , ഐ ഐ എം സ്കോളർഷിപ്പ്, സി.എ, ഐ സി ഡബ്ല്യു എ സ്കോളർഷിപ്പ്, യുജിസി , സി എസ് ആർ, നെറ്റ് കോച്ചിംഗ്, ഐറ്റി സി ഫീസ് റീ ഇമ്പേഴ്സ്മെൻ്റ്, മദർ തെരേസ സ്കോളർഷിപ്പ്, എ.പി. ജെ അബ്ദുൾ കലാം സ്കോളർഷിപ്പ് എന്നീ 9 സ്കോളർഷിപ്പുകളാണ് പകുതിയായി വെട്ടികുറച്ചത്.
ധനമന്ത്രി കെ.എൻ. ബാലഗോപാൽ ബജറ്റിൽ പ്രഖ്യാപിച്ച പ്ലാൻ ബി യുടെ ഭാഗമായാണ് വെട്ടി കുറവ് നടത്തിയത്. സ്കോളർഷിപ്പ് തുക വെട്ടി കുറയ്ക്കുന്നത് സംസ്ഥാനത്തിൽ ചരിത്രത്തിൽ അപൂർവ്വമാണ്. 50 ശതമാനം വെട്ടി കുറച്ച തുകയിൽ നിന്ന് പോലും നൽകിയിരിക്കുന്നത് വെറും 2.69 ശതമാനം ആണെന്ന് പ്ലാനിംഗ് ബോർഡ് രേഖകളിൽ നിന്ന് വ്യക്തം.
സ്കോളർഷിപ്പ് : നിലവിലുള്ളത് – വെട്ടിക്കുറച്ചത്
- ജോസഫ് മുണ്ടശ്ശേരി സ്കോളർഷിപ് – 5,24,00,000 – 2,62,00,000
- സിവില്‍ സർവീസ് ഫീ റീ ഇംബേഴ്സ്മെന്റ് – 20,00,000 – 10,00,000
- വിദേശ സ്കോളർഷിപ് – 1,70,00,000 – 85,00,000
- ITT/IIM സ്കോളർഷിപ് – 20,00,000 – 10,00,000
- CA/ICWA/CS സ്കോളർഷിപ് – 57,75,000- 28,87,500
- UGC/NET കോച്ചിങ് – 19,17,536 – 9,58,768
- ITC ഫീസ് റീ ഇംബേഴ്സമെന്റ് – 4,02,00,000 – 2,01,00,000
- മദർ തെരേസ് സ്കോളർഷിപ് – 67,51,620 – 33,75,810
- APJ അബ്ദുല്‍കലാം സ്കോളർഷിപ് – 82,00,000 – 41,00,൦൦൦

മുഖ്യമന്ത്രിയുടെ ഹെലികോപ്റ്ററിന് പോലും കൃത്യമായി വാടക കൊടുക്കുന്ന ബാലഗോപാൽ ന്യൂനപക്ഷ വിഭാഗത്തിലെ കുട്ടികളുടെ സ്കോളർഷിപ്പ് തുക വെട്ടി കുറച്ചത് നീതികരിക്കാൻ സാധിക്കുന്നതല്ല. പല കുട്ടികളുടെയും പഠനം പോലും മുടങ്ങേണ്ട അവസ്ഥയിലേക്ക് ഇത് നയിക്കും.