CricketNewsSports

മൂന്നാം ട്വൻ്റി20; ബാറ്റിങ്ങിൽ തകർന്ന് ഇന്ത്യ, ഇംഗ്ലണ്ടിന് 26 റൺസ് ജയം

ഇന്ത്യ- ഇംഗ്ലണ്ട് മൂന്നാം ടി 20 യിൽ ഇംഗ്ലണ്ടിന് ജയം. 26 റൺസിന്റെ ജയമാണ് ഇംഗ്ലണ്ട് നേടിയത്. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിൽ തിരിച്ചുവരാൻ ഇംഗ്ലണ്ടിനായി. ആദ്യ രണ്ട് മത്സരവും ഇന്ത്യ സ്വന്തമാക്കിയിരുന്നു.

ഇംഗ്ലണ്ട് 20 ഓവറിൽ ഒമ്പത് വിക്കറ്റിന് 171 റൺസ് നേടിയപ്പോൾ മറുപടി ബാറ്റിങിനിറങ്ങിയ ഇന്ത്യ 20 ഓവറിൽ ഒമ്പത് വിക്കറ്റിന് 145 റൺസാണ് നേടിയത്.

മറുപടി ബാറ്റിങിൽ ഹാർദിക് പാണ്ഡ്യ ഒഴികെ മറ്റാർക്കും തിളങ്ങാനായില്ല. ഹാർദിക് 35 പന്തിൽ 40 റൺസ് നേടി. അഭിഷേക് ശർമ 14 പന്തിൽ അഞ്ച് ഫോറുകളടക്കം 24 റൺസ് നേടി. ജാമി മൂന്ന് വിക്കറ്റും ജോഫ്ര ആർച്ചർ, ബ്രൈഡൻ കാർസ് എന്നിവർ രണ്ട് വിക്കറ്റ് വീതവും നേടി.

ആർച്ചറിന് മുന്നിൽ മൂന്നാമതും കീഴടങ്ങി സഞ്ജു സാംസൺ. ആർച്ചറിന് മുന്നിൽ വീണ്ടും കീഴടങ്ങിയ സഞ്ജു സാംസണിൻ്റെ (3) വിക്കറ്റാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്.

Leave a Reply

Your email address will not be published. Required fields are marked *