Cinema

‘സ്വർഗം’ ക്യാരക്റ്റർ പോസ്റ്റർ പുറത്ത്

റെജിസ് ആന്റണി സംവിധാനം ചെയ്യുന്ന ‘സ്വര്‍ഗം’ എന്ന സിനിമയുടെ ആദ്യ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്. മഞ്ജു പിള്ളയുടെ ക്യാരക്ടർ പോസ്റ്ററാണ് പുറത്തു വന്നിരിക്കുന്നത്. ചിത്രത്തിൽ ആനിയമ്മ എന്ന കഥാപാത്രത്തെയാണ് മഞ്ജു പിള്ള അവതരിപ്പിക്കുന്നത്. ഒരു റോബോട്ടും പോസ്റ്ററിലുള്ളതായി കാണാം. ഇന്‍സ്റ്റഗ്രാം പ്രൊഫൈല്‍ മാതൃകയിലുള്ള പോസ്റ്റര്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിക്കുകയാണ്. ഒക്ടോബറില്‍ ചിത്രം തീയറ്ററുകളിലെത്തും.

സി എന്‍ ഗ്ലോബല്‍ മൂവീസിന്റെ ബാനറില്‍ ലിസി കെ. ഫെര്‍ണാണ്ടസ് ആൻഡ് ടീമാണ് ചിത്രം നിർമിക്കുന്നത്. സംവിധാനം നിർവഹിക്കുന്നത് റെജിസ് ആന്റണിയാണ്. അജു വര്‍ഗീസും ജോണി ആന്റണിയും പ്രധാന കഥാപാത്രങ്ങളായി ചിത്രത്തിലെത്തുന്നത്. മഞ്ജു പിള്ള, അനന്യ എന്നിവവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്. മധ്യതിരുവതാംകൂറിലെ ക്രിസ്തീയ പശ്ചാത്തലത്തില്‍ അയല്‍വാസികളായ രണ്ടു കുടുംബങ്ങളുടെ ജീവിത സാഹചര്യത്തില്‍ തിരിച്ചറിയുന്ന യാഥാര്‍ഥ്യങ്ങളാണ് ഈ ചിത്രത്തില്‍ ദൃശ്യവത്കരിക്കുന്നത്. ‘സ്വര്‍ഗ’ ത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായത് ഈരാറ്റുപേട്ട, പാലാ എന്നിവിടങ്ങളിലായാണ്.

ബി. കെ. ഹരി നാരായണന്‍, സന്തോഷ് വര്‍മ്മ, ബേബി ജോണ്‍ കലയന്താനി എന്നിവരുടെ വരികള്‍ക്ക് ബിജിബാല്‍, ജിന്റോ ജോണ്‍, ലിസി കെ. ഫെര്‍ണാണ്ടസ് എന്നിവര്‍ സംഗീതം നൽകിയിരിക്കുന്നത്. ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് എസ് ശരവണനാണ്. കെ.എസ്. ചിത്ര, വിജയ് യേശുദാസ്, ഹരിചരണ്‍, സുദീപ് കുമാര്‍, സൂരജ് സന്തോഷ്, അന്ന ബേബി എന്നിവർ ചേർന്നാണ് ചിത്രത്തിലെ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *