Job Vacancy

കൊല്ലം ജോലി ഒഴിവ്: അസി. പ്രൊഫസർ, കമ്പ്യൂട്ടർ പ്രോഗ്രാമർ, ഗസ്റ്റ് ഇൻസ്ട്രക്റ്റർ

അസി. പ്രൊഫസര്‍ നിയമനം

കരുനാഗപ്പള്ളി എഞ്ചിനീയറിങ് കോളേജില്‍ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ വിഭാഗത്തില്‍ അസി. പ്രൊഫസറുടെ താല്‍ക്കാലിക ഒഴിവുണ്ട്. യു.ജി.സി മാനദണ്ഡപ്രകാരം യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജനുവരി 30 രാവിലെ 11ന് എഴുത്തുപരീക്ഷ/ ഇന്റര്‍വ്യൂവിന് ഹാജാരാകണം. മതിയായ യോഗ്യതയുള്ളവരുടെ അഭാവത്തില്‍ ഫിസിക്കല്‍ എഡ്യൂക്കേഷനില്‍ ഫസ്റ്റ് ക്ലാസോടെ ബിരുദാനന്തര ബിരുദം ഉള്ളവരെ പരിഗണിക്കും. വിവരങ്ങള്‍ക്ക്: www.ceknpy.ac.in ഫോണ്‍. 0476-2665935.

കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍

കരുനാഗപ്പള്ളി മോഡല്‍ പോളിടെക്‌നിക്ക് കോളേജില്‍ കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ തസ്തികകളില്‍ താല്‍ക്കാലിക ഒഴിവുണ്ട്. യോഗ്യത പി.ജി.ഡി.സി.എ / ബി.എസ്‌സി കമ്പ്യൂട്ടര്‍ സയന്‍സ് (ഒന്നാം ക്ലാസ്സ്). അഭിമുഖം ഫെബ്രുവരി അഞ്ചിന് രാവിലെ 10.30-ന് . യോഗ്യതയുള്ളവര്‍ പ്രിന്‍സിപ്പാളിന് മുമ്പാകെ അഭിമുഖത്തിന് ഹാജരാകേണ്ടതാണ്. ഫോണ്‍: 9447488348, 0476-2623597

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍

ചന്ദനത്തോപ്പ് ഗവ. ഐ.ടി.ഐയില്‍ പ്ലംബര്‍ ട്രേഡില്‍ ഈഴവ, ബില്ലവ, തിയ്യ വിഭാഗങ്ങളില്‍നിന്ന് (ഒരു ഒഴിവ്) ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കും. യോഗ്യത: സിവില്‍/ മെക്കാനിക്കല്‍ എഞ്ചിനീയറിങ്/ ബി വോക്/ ബിരുദം അല്ലെങ്കില്‍ സിവില്‍/ മെക്കാനിക്കല്‍ എഞ്ചിനീയറിങ് മൂന്ന് വര്‍ഷ ഡിപ്ലോമ അല്ലെങ്കില്‍ പ്ലംബര്‍ ട്രേഡില്‍ എന്‍.എ.സി/എന്‍.ടി.സിയും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, പകര്‍പ്പുകള്‍ സഹിതം ജനുവരി 29ന് രാവിലെ 10.30ന് അഭിമുഖത്തിനെത്തണം. ഫോണ്‍: 0474 2712781.

Leave a Reply

Your email address will not be published. Required fields are marked *