സിനിമാനയ രൂപീകരണ സമിതി; നിഖിലയും പത്മപ്രിയയും തുടരും! മുകേഷും ബി ഉണ്ണികൃഷ്ണനും പുറത്ത്

Malayalam Cinema Policy making committee Nikhila vimal

സംസ്ഥാനത്ത് കരട് സിനിമാനയ രൂപീകരണ സമിതി പുനഃസംഘടിപ്പിച്ചു. വിവാദങ്ങളിൽപ്പെട്ടവരെ ഒഴിവാക്കിയാണ് ഒമ്പത് അംഗ സമിതി. ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാൻ ഷാജി എൻ കരുൺ തന്നെയാണ് സമിതിയുടെ ചെയർമാൻ. അഭിനേത്രിമാരായ പത്മപ്രിയയും നിഖില വിമലും അംഗങ്ങളായി തുടരും.

പുതുതായി സാംസ്‌കാരിക വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയെയും ഡയറക്ടറെയും പുതുതായി ഉൾപ്പെടുത്തിയിട്ടുണ്ട്. വിവാദത്തിൽപ്പെട്ടവരെ പുറത്താക്കിയും താൽപര്യമില്ലാത്തവരെ ഒഴിവാക്കിയുമാണ് സമിതി പുനഃസംഘാടനം.

സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ, സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ, ചലച്ചിത്ര നിർമ്മാതാവ് സന്തോഷ് കരുവിള, ചലച്ചിത്ര അക്കാദമി സെക്രട്ടറി എന്നിവരാണ് മറ്റ് അംഗങ്ങൾ.

ആദ്യസമിതിയിൽ അംഗങ്ങളായിരുന്ന മഞ്ജു വാര്യർ, രാജീവ് രവി തുടങ്ങിയവർ അസൗകര്യം ചൂണ്ടിക്കാട്ടി സമിതിയിൽ നിന്ന് പിൻമാറിയെന്നാണ് അറിയുന്നത്. നടൻ മുകേഷിനെതിരെ പീഡന പരാതി ഉയർന്നതോടെ അദ്ദേഹത്തെ ഈ സമിതിയിൽ നിന്ന് പുറത്താക്കിയിരുന്നു. മറ്റൊരു അംഗമായിരുന്ന ബി ഉണ്ണികൃഷ്ണനെതിരെയും കഴിഞ്ഞദിവസം കേസ് രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ട്. സിനിമാ നിർമ്മാതാവ് സാന്ദ്ര തോമസിന്റെ പരാതിയിലായിരുന്നു ഇദ്ദേഹത്തിനെതിരെ നിയമനടപടി. ഉണ്ണികൃഷ്ണനെതിരെ സംവിധായകൻ വിനയൻ ഉൾപ്പെടെയുള്ളവർ സർക്കാരിന് കത്ത് നൽകിയിരുന്നു.

സിനിമ രംഗത്തെ വിവിധ മേഖലകളിലെ ആളുകളുമായി കൂടിക്കാഴ്ച്ച നടത്തി നിർദ്ദേശങ്ങളും അഭിപ്രായങ്ങളും പരിഗണിച്ച് ഒരു നയം രൂപീകരിക്കുക എന്നതാണ് ലക്ഷ്യം.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments