CricketNewsSports

മൂന്നാം ട്വൻ്റി 20: ആർച്ചറിന് മുന്നിൽ മൂന്നാമതും കീഴടങ്ങി സഞ്ജു സാംസൺ ; ഇന്ത്യ പൊരുതുന്നു

ആർച്ചറിന് മുന്നിൽ മൂന്നാമതും കീഴടങ്ങി സഞ്ജു സാംസൺ. മൂന്നാം ട്വൻ്റിയിൽ 172 റൺസ് വിജയലക്ഷ്യവുമായി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ ഒടുവിലെ വിവരം ലഭിക്കുമ്പോൾ 9 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 72 റൺസ് എടുത്തിട്ടുണ്ട്.

ആർച്ചറിന് മുന്നിൽ വീണ്ടും കീഴടങ്ങിയ സഞ്ജു സാംസണിൻ്റെ (3) വിക്കറ്റാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. അഭിഷേക് ശർമ ( 24 ) , സൂര്യ കുമാർ യാദവ് (14) , രണ്ടാം ട്വൻ്റി 20 യിലെ ഹീറോ തിലക് വർമ ( 18) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്പ്പെട്ടത്.

ഹാർദ്ദിക് പാണ്ഡെയും (8), വാഷിംഗ്ടൺ സുന്ദറും (1) ആണ് ക്രീസിൽ.നാല് ഓവറില്‍ 24 റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് നേടിയ വരുണ്‍ ചക്രവർത്തിയാണ് ഇംഗ്ലണ്ടിനെ ഒതുക്കിയത്. തിരിച്ചുവരവില്‍ ഷമി മൂന്ന് ഓവറില്‍ 25 റണ്‍സ് വഴങ്ങി. വിക്കറ്റ് വീഴ്ത്താന്‍ താരത്തിന് സാധിച്ചില്ല.അര്‍ഷ്ദീപ് സിംഗിന് പകരമാണ് മുഹമ്മദ് ഷമി ടീമിലെത്തിയത്.

2023 ഏകദിന ലോകകപ്പ് ഫൈനലിന് ശേഷം ആദ്യമായിട്ടാണ് ഷമി ഇന്ത്യന്‍ ജേഴ്‌സി അണിയുന്നത്. ഇംഗ്ലണ്ട് ടീമില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ല. അഞ്ച് മൽസര പരമ്പരയിൽ ഇന്ത്യ (2-0) ത്തിന് മുന്നിലാണ്. ഇന്ന് ജയിച്ചാൽ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം. ഇതുവരെ 26 ട്വൻ്റി 20 മൽസരങ്ങളിലാണ് ഇന്ത്യയും ഇംഗ്ലണ്ടും ഏറ്റുമുട്ടിയത്. 15 മൽസരത്തിൽ ഇന്ത്യ ജയിച്ചു. ഇംഗ്ലണ്ട് ജയിച്ചത് 11 മൽസരത്തിലും.

Leave a Reply

Your email address will not be published. Required fields are marked *