ശമ്പള പരിഷ്കരണം അടക്കം വിവിധ ആവശ്യങ്ങളുന്നയിച്ച് ഇന്ന് റേഷൻ വ്യാപാരികളുടെ അനിശ്ചിതകാല കടയടപ്പ് സമരം തുടങ്ങും.
മറ്റെല്ലാ ആവശ്യങ്ങളും അംഗീകരിക്കുമെങ്കിലും ശമ്ബളം വർധിപ്പിക്കാനാവില്ലെന്ന് സർക്കാർ നിലപാട് സ്വീകരിച്ചതോടെയാണ് സമരവുമായി മുന്നോട്ടു പോകാൻ വ്യാപാരികള്‍ തീരുമാനിച്ചത്. 2018 ന് ശേഷം ശമ്പളവും വേതനവും പരിഷ്കരിച്ചിട്ടില്ല. പല പ്രാവശ്യം ഈ ആവശ്യങ്ങൾ ഉന്നയിച്ചെങ്കിലും സർക്കാർ വഴങ്ങിയില്ല. ഇ
റേഷൻ വിതരണക്കാരുടെ സമരം മൂലം ഈ മാസം റേഷൻ വിതരണം നേരത്തെ തന്നെ തടസപ്പെട്ടിരുന്നു. ജനുവരിയില്‍ ഇതുവരെ 62.67% കാർഡ് ഉടമകള്‍ റേഷൻ വാങ്ങിയിട്ടുണ്ടെന്നാണ് കണക്ക്.
കടയടപ്പ് സമരത്തോടെ റേഷൻ വിതരണം സ്തംഭിക്കും. സമരത്തെ മറികടക്കാനുള്ള വഴികള്‍ സർക്കാർ ആലോചിക്കുന്നുണ്ട്.
അതേ സമയം റേഷൻ സമരത്തില്‍ നിന്നും വ്യാപാരികള്‍ പിൻമാറുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാല്‍ പറഞ്ഞു. ആവശ്യങ്ങള്‍ ധാരാളം ഉണ്ടാകും. ഓരോന്നായിട്ടേ പരിഹരിക്കാൻ പറ്റൂ. വ്യാപാരികള്‍ ഉന്നയിച്ച നാല് ആവശ്യങ്ങളില്‍ മൂന്ന് എണ്ണവും പരിഹരിച്ചിട്ടുണ്ട്.
കേവലം കച്ചവടക്കാർ മാത്രമല്ല. ലൈസൻസികളാണ് ഉത്തരവാദിത്വം കാണിക്കേണ്ടതെന്നും അത് കാണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു. കടകള്‍ അടച്ചിട്ടാല്‍ ബദല്‍ മാർഗം സ്വീകരിക്കുമെന്നും ബാലഗോപാല്‍ പറഞ്ഞു.