News

‘PSC ക്ക് ഈഗോ’; സുപ്രീംകോടതിയിൽ നിന്ന് തിരിച്ചടി; സ്വയംഭരണം ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കാൻ മാത്രം

ന്യൂഡൽഹി : കേരള പി.എസ്.സിക്ക് സുപ്രീംകോടതിയിൽ നിന്ന് തിരിച്ചടി. റാങ്ക് പട്ടിക വിപുലീകരിക്കാനുള്ള സർക്കാർ നിർദ്ദേശം പി.എസ്.സി തള്ളുന്നത് അധികാര പരിധി കടക്കൽ ആണെന്ന സുപ്രീകോടതി വിധി തിരികെ വിളിക്കണമെന്ന ആവശ്യം തള്ളി. കമ്മീഷന്റെ സ്വയംഭരണാധികാരം ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നതിൽ മാത്രമാണെന്ന് സുപ്രീംകോടതി ഓർമ്മിപ്പിച്ചു. പി.എസ്.സിയുടെ ഈഗോ കാരണമാണ് ഇത്തരമൊരു ആവശ്യം ഉയർന്നതെന്ന വിമർശനവും സുപ്രീംകോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടായി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലെ മുനിസിപ്പൽ കോമൺ സർവീസിലെ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ഗ്രേഡ് 2 നിയമനത്തിനായി തയ്യാറാക്കിയ റാങ്ക് പട്ടികയാണ് വിപുലീകരിക്കാൻ സർക്കാർ ആവശ്യപ്പെട്ടിരുന്നത്.

പി.എസ്.സിക്ക് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നതിൽ മാത്രമേ സ്വയംഭരണ അധികാരമുള്ളൂ എന്നും, ഒഴിവുകളുടെ എണ്ണം നിർണയിക്കുന്നത് സർക്കാരിന്റെ അധികാരമാണെന്നും സുപ്രീം കോടതി വ്യക്തമാക്കി. തൊഴിൽ നൽകുമ്പോൾ ഉള്ള സാമ്പത്തിക ബാധ്യത സർക്കാരിന് ആയതിനാൽ, എത്ര ജീവനക്കാരെയാണ് ആവശ്യമെന്ന് തീരുമാനിക്കേണ്ടതും സർക്കാർ തന്നെയാണെന്നും കോടതി നിരീക്ഷിച്ചു.

പി.എസ്.സി തങ്ങളുടെ നിലപാട് കേൾക്കാതെയാണ് സുപ്രീം കോടതി മുൻ ഉത്തരവ് പുറപ്പെടുവിച്ചതെന്നും അതിനാൽ ആ ഉത്തരവ് തിരികെ വിളിക്കണമെന്നും ആവശ്യപ്പെട്ട് പി.എസ്.സി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാൽ കോടതി ഈ ആവശ്യം തള്ളുകയായിരുന്നു.തങ്ങളുടെ നിലപാട് കേൾക്കാതെയാണ് സുപ്രീം കോടതി മുൻ ഉത്തരവ് പുറപ്പെടുവിച്ചതെന്നും അതിനാൽ ആ ഉത്തരവ് തിരികെ വിളിക്കണമെന്നും ആവശ്യപ്പെട്ടാണ് പി.എസ്.സി. സുപ്രീം കോടതിയെ സമീപിച്ചത്. തങ്ങൾ ഹാജരാക്കുന്ന വസ്തുതകൾ കോടതി പരിഗണിച്ചാൽ മുൻ ഉത്തരവ് ഭേദഗതി ചെയ്യേണ്ട ആവശ്യകത കോടതിക്ക് ബോധ്യമാകും എന്നും പി.എസ്.സിക്ക് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ വി. ചിദംബരേഷും അഭിഭാഷകൻ വിപിൻ നായരും വാദിച്ചു.

എന്നാൽ പി.എസ്.സിയുടെ സ്വയംഭരണ അധികാരം ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കുന്നതിൽ മാത്രമാണെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഒഴിവുകളുടെ എണ്ണം നിർണയിക്കുന്നതും റാങ്ക് പട്ടിക വിപുലീകരിക്കുന്നതും ഉൾപ്പടെയുള്ള അധികാരം തൊഴിൽദാതാവായ സംസ്ഥാന സർക്കാരിന്റേതാണെന്നും സുപ്രീം കോടതി വ്യക്തമാക്കി. തൊഴിൽ നൽകുമ്പോൾ ഉള്ള സാമ്പത്തിക ബാധ്യത ഉൾപ്പടെ സംസ്ഥാന സർക്കാരിന് ആണെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. തൊഴിൽദാതാവ് എന്ന നിലയിൽ എത്ര ജീവനക്കാരെയാണ് ആവശ്യമെന്ന് തീരുമാനിക്കേണ്ടത് സംസ്ഥാന സർക്കാരാണ്. ഇക്കാര്യത്തിൽ സർക്കാരിന്റെ അധികാരത്തിലേക്ക് പി.എസ്.സി. കടന്നുകയറുന്നത് ശരിയല്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഉദ്യോഗാർഥികൾക്ക് വേണ്ടി സീനിയർ അഭിഭാഷകൻ നിഖിൽ ഗോയൽ, അഭിഭാഷകരായ ഹാരിസ് ബീരാൻ, അസർ അസീസ്, ആനന്ദ് ബി. മേനോൻ എന്നിവരാണ് സുപ്രീം കോടതിയിൽ ഹാജരായത്.

ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ഗ്രേഡ് 2 നിയമനത്തിന് 2014 പ്രസിദ്ധീകരിച്ച വിജ്ഞാപന പ്രകാരം തിരഞ്ഞെടുപ്പ് പ്രക്രിയ അനന്തമായി നീണ്ടുപോയതായി സുപ്രീം കോടതി ചൂണ്ടിക്കാട്ടി. റാങ്ക് ലിസ്റ്റ് 2020 ൽ പ്രസിദ്ധീകരിക്കുമ്പോഴേക്കും ഒരുപാട് പുതിയ ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരുന്നു. അതിനാൽ സർക്കാരിന് റാങ്ക് പട്ടിക വിപുലീകരിക്കണം എന്ന നിർദേശം നൽകാൻ അധികാരം ഉണ്ടെന്നും സുപ്രീം കോടതി വ്യക്തമാക്കി. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട എല്ലാവർക്കും ഈ ഉത്തരവ് ബാധകം ആയിരിക്കും എന്നും സുപ്രീം കോടതി വ്യകത്മാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *