
Kerala Government News
ക്ഷാമബത്ത 3 ശതമാനം ; ഉത്തരവ് ഇന്ന് ഇറങ്ങും
ക്ഷാമബത്ത, ക്ഷാമ ആശ്വാസ ഉത്തരവ് ഇന്ന് ഇറങ്ങും. 3 ശതമാനമാണ് ക്ഷാമബത്ത . 2022 ജനുവരി പ്രാബല്യത്തിലെ ക്ഷാമബത്തയാണ് അനുവദിക്കുന്നത്.
ഏപ്രിൽ മാസത്തെ ശമ്പളത്തിലാണ് ക്ഷാമബത്ത ലഭിക്കുന്നത്. മെയ് മാസം വാങ്ങുന്ന ശമ്പളത്തിൽ ക്ഷാമബത്ത ലഭിക്കുമെന്ന് വ്യക്തം.കെ. എൻ. ബാലഗോപാൽ 2025-26 ലെ ബജറ്റിൽ ഖണ്ഡിക 811 ൽ ക്ഷാമബത്തയെ കുറിച്ച് പ്രഖ്യാപിച്ചത് ഇങ്ങനെ ” സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ഒരു ഗഡു ക്ഷാമബത്ത / ക്ഷാമ ആശ്വാസം 2025 ഏപ്രിൽ മാസം നൽകും” .
ബജറ്റിൽ ഏപ്രിൽ മാസം നൽകുമെന്ന് പ്രഖ്യാപിച്ച ക്ഷാമബത്ത വീണ്ടും ഒരു മാസം വൈകും എന്ന് വ്യക്തം. ക്ഷാമബത്തക്ക് കുടിശികയില്ല എന്നാണ് ലഭിക്കുന്ന സൂചന. കുടിശിക ലഭിച്ചില്ലെങ്കിൽ കനത്ത നഷ്ടമാകും ജീവനക്കാർക്കും പെൻഷൻകാർക്കും ഉണ്ടാകുക.