മദ്യവില വർദ്ധിപ്പിച്ചതോടെ കോളടിച്ചത് ഒയാസിസ് ഡിസ്റ്റലറിസ് അടക്കമുള്ള മദ്യ നിർമ്മാണ കമ്പനികൾക്ക്. ഒയാസിസിൻ്റെ 20 ബ്രാൻഡുകൾ ആണ് ബെവ്കോ വഴി വിതരണം ചെയ്യുന്നത്.
എവരിഡേ ക്ലാസിക് ബ്രാണ്ടി, റോയൽ ആംസ് പ്രീമിയം വി എസ് ഒ പി ബ്രാൻഡി, ഒയാസിസ് ക്ലാസിക് ബ്രാൻഡി, റോയൽ ആംസ് ബ്ളൂ റിസർവ് ബ്രാണ്ടി, വി ജോൺ ഫൈൻ ഇന്ത്യൻ ബ്രാണ്ടി, പോളോ ഫൈൻ ബ്രാണ്ടി, റോയൽ ആംസ് വൈറ്റ് ബ്രാണ്ടി,ഫെയിം ഡോക്ടേഴ്സ് ബ്രാണ്ടി, പോളോ ഡീലക്സ് വിസ്കി, റോയൽ ആംസ് സ്പെഷ്യൽ റിസർവ് വിസ്കി, വി ജോൺ ട്രിപ്പിൾ എക്സ് റം, എവരിഡേ ഗോൾഡ് ട്രിപ്പിൾ എക്സ് റം, ഒയാസിസ് ക്ലാസിക് റം, റോയൽ ആംസ് ബ്ലാക്ക് സുപ്പീരിയർ ട്രിപ്പിൾ എക്സ് റം, എവരിഡേ ഗോൾഡ് ലെമോ വൈറ്റ് റം, പോളോ ട്രിപ്പിൾ എക്സ് റം, ഫെയിം ട്രിപ്പിൾ എക്സ് റം, എവരിഡേ ഗോൾഡ് ഓറഞ്ച് വോഡ്ക്ക, പോളോ ഫൈൻ വോഡ്ക്ക, റോയൽ ആംസ് ഓറഞ്ച് വോഡ്ക്ക എന്നീ 20 ഒയാസിസ് ബ്രാൻഡുകളാണ് ബെവ്കോ വഴി വിതരണം ചെയ്യുന്നത്.
മദ്യ കമ്പനികളുടെ ആവശ്യത്തിന് വഴങ്ങി മദ്യ വില വര്‍ധിപ്പാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം ദുരൂഹമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. മദ്യ നിര്‍മ്മാണ കമ്പനിക്ക് അനുമതി നല്‍കിയതിന് പിന്നാലെ മദ്യ കമ്പനികള്‍ക്കു വേണ്ടി വില വര്‍ധിപ്പിച്ചുള്ള സര്‍ക്കാര്‍ തീരുമാനം സംശയകരമാണ്. കമ്പനികള്‍ക്ക് കൊള്ളലാഭം ഉണ്ടാക്കുന്നതിനു വേണ്ടി 341 ബ്രാന്‍ഡുകളുടെ വിലയാണ് 10 രൂപ മുതല്‍ 50 രൂപ വരെ വര്‍ധിപ്പിച്ചത്. ഇതില്‍ ജനപ്രിയ ബ്രാന്‍ഡുകളുടെയെല്ലാം വില സര്‍ക്കാര്‍ വര്‍ധിപ്പിച്ചിട്ടുണ്ടെന്നത് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.
നേരത്തെ മദ്യ കമ്പനികള്‍ ആവശ്യപ്പെട്ടത് അനുസരിച്ച് വിറ്റുവരവ് നികുതി സര്‍ക്കാര്‍ ഒഴിവാക്കിക്കൊടുത്തിരുന്നു. അന്നും നഷ്ടം നികത്തിയത് വില കൂട്ടിയാണ്. എലപ്പുള്ളിയില്‍ മദ്യ നിര്‍മ്മാണ കമ്പനിക്ക് അനുമതി നല്‍കിയതു പോലെ ഇപ്പോഴത്തെ തീരുമാനത്തിലും സുതാര്യതയില്ല.
മദ്യവില കൂട്ടിയതുകൊണ്ട് ഉപഭോഗം കുറയില്ലെന്നതാണ് യാഥാർത്ഥ്യം. കുടുംബ ബജറ്റിലേക്കുള്ള വിഹിതത്തിൽ കുറവ് വരുന്നതിനാൽ സ്ത്രീകളും കുട്ടികളുമാകും ഇതിൻ്റെ ഇരകളായി മാറുന്നത്. മദ്യ ഉപഭോക്താക്കളെ ചൂഷണം ചെയ്ത് മദ്യകമ്പനികള്‍ക്ക് ലഭം ഉണ്ടാക്കിക്കൊടുക്കാന്‍ സര്‍ക്കാര്‍ കൂട്ടു നില്‍ക്കുന്നത് അംഗീകരിക്കാനാകില്ല. തീരുമാനം പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നാണ് പ്രതിപക്ഷത്തിൻ്റെ ആവശ്യം.