ഇംഗ്ലണ്ടുമായുള്ള രണ്ടാം ട്വൻ്റി 20 യിൽ ഇന്ത്യയുടെ വിജയലക്ഷ്യം 166 റൺസ്. ടോസ് നേടിയ ഇന്ത്യ ഇംഗ്ലണ്ടിനെ ബാറ്റിംഗിന് അയക്കുക ആയിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 9 വിക്കറ്റ് നഷ്ടത്തിൽ 165 റൺസ് നേടി.
ഫിൽ സാൾട്ട് (4), ഡക്കറ്റ് (3), ബട്ലർ (45), ബ്രൂക്ക് (13), ലീവിംഗ് സ്റ്റോൺ ( 13 ) , സ്മിത്ത് ( 22) , ഓവർടൺ(5), കാഴ്സ് ( 31) ,റാഷിദ് (10) എന്നിവരുടെ വിക്കറ്റുകളാണ് ഇംഗ്ലണ്ടിന് നഷ്ടപ്പെട്ടത്. ആർച്ചർ (12) ,മാർക്ക് വുഡ് (5) എന്നിവർ പുറത്താകാതെ നിന്നു.
ഇന്ത്യക്ക് വേണ്ടി അഷർ പട്ടേൽ, വരുൺ ചക്രവർത്തി എന്നിവർ 2 വിക്കറ്റ് വീതം നേടി. വാഷിംഗ് ടൺ സുന്ദർ, അഭിഷേക് ശർമ,അർഷ് ദീപ് സിംഗ്, ഹാർദിക് പാണ്ഡെ എന്നിവർ ഓരോ വിക്കറ്റും നേടി.
കഴിഞ്ഞ കളിയിലെ ടീമിൽ നിന്ന് 2 മാറ്റങ്ങൾ ഇംഗ്ലണ്ട് വരുത്തിയിട്ടുണ്ട്.അറ്റ്കിൻസൺ, ബെതേൽ എന്നിവർക്ക് പകരം കാർസും സ്മിത്തും ടീമിൽ ഇടം നേടി. അഞ്ചു മൽസരങ്ങളുള്ള പരമ്പരയിൽ ആദ്യ മൽസരം ജയിച്ച് ഇന്ത്യ മുന്നിട്ട് നിൽക്കുകയാണ്.