ഇംഗ്ലണ്ടിനെതിരെയുള്ള രണ്ടാം ട്വൻ്റി 20 മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തെരഞ്ഞെടുത്തു. ഷമി ടീമിൽ എത്തുമെന്ന് ഏവരും പ്രതീക്ഷിച്ചെങ്കിലും അത് ഉണ്ടായില്ല.
ആദ്യ ഓവറിൽ തന്നെ അർഷ് ദീപ് സിംഗ് ആദ്യ വിക്കറ്റ് നേടി. ഓപ്പണർ ഫീൽ സാൾട്ടിൻ്റെ ( 4) വിക്കറ്റാണ് അർഷ്ദീപ് സിംഗ് നേടിയത്. നാലാം ഓവറിൽ വാഷിംഗ്ടൺ സുന്ദർ ബെൻ ഡക്കറ്റിൻ്റെ (3) വിക്കറ്റ് നേടി.
ഒടുവിൽ വിവരം ലഭിക്കുമ്പോൾ 5.2ഓവറിൽ 55റൺസ് ഇംഗ്ലണ്ട് നേടിയിട്ടുണ്ട്. ക്യാപ്റ്റൻ ജോസ് ബട്ലറും (36) ഹാരി ബ്രൂക്കും (12 ) ആണ് ക്രീസിൽ. കഴിഞ്ഞ കളിയിലെ ടീമിൽ നിന്ന് 2 മാറ്റങ്ങൾ ഇംഗ്ലണ്ട് വരുത്തിയിട്ടുണ്ട്.
അറ്റ്കിൻസൺ, ബെതേൽ എന്നിവർക്ക് പകരം കാർസും സ്മിത്തും ടീമിൽ ഇടം നേടി. അഞ്ചു മൽസരങ്ങളുള്ള പരമ്പരയിൽ ആദ്യ മൽസരം ജയിച്ച് ഇന്ത്യ മുന്നിട്ട് നിൽക്കുകയാണ്.
ടീം ഇന്ത്യ- സഞ്ജു സാംസൺ, അഭിഷേക് ശർമ, സൂര്യകുമാർ യാദവ്, തിലക് വർമ, ഹാർദിക് പാണ്ഡെ, ധ്രുവ് ജുറേൽ, വാഷിംഗ്ടൺ സുന്ദർ, അഷർ പട്ടേൽ, രവി ബിഷ് നോയ്, വരുൺ ചക്രവർത്തി, അർഷ്ദീപ് സിംഗ്.