അക്കൗണ്ട്സ് അസിസ്റ്റന്റ്
എറണാകുളം ജില്ലയിലെ അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ അക്കൗണ്ട്സ് അസിസ്റ്റന്റ് തസ്തികയില്‍ നിയമനം നടത്തും. കോമേഴ്സില്‍ ബിരുദം, സി.എ. ഇന്റര്‍മീഡിയറ്റ് അഥവാ സി.എം.എ ഇന്റര്‍മീഡിയറ്റ് എന്നിവയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. 30000 രൂപയാണ് ശമ്പളം. 18-41 പ്രായപരിധിയിലുള്ള ഉദ്യോഗാത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജനുവരി 31 ന് മുമ്പായി ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്‍ഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നേരിട്ട് ഹാജരാകണം.
റഫ്രിജറേഷന്‍ ടെക്‌നീഷ്യന്‍
മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എച്ച്.ഡി.എസ് നു കീഴില്‍ ദിവസവേതനാടിസ്ഥാനത്തില്‍ എ.സി കം റഫ്രിജറേഷന്‍ ടെക്‌നീഷ്യന്‍ തസ്തികയിലേക്ക് വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ഒരു കോപ്പി പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും ആധാര്‍ കാര്‍ഡും സഹിതം ജനുവരി 27ന് രാവിലെ 10 ന് ഓഫീസില്‍ ഹാജരാകണമെന്ന് ആശുപത്രി സൂപ്രന്റ് അറിയിച്ചു. റഫ്രിജറേഷന്‍ ആന്‍ഡ് എ.സി ടെക്‌നീഷ്യനായി കുറഞ്ഞത് മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം നിര്‍ബന്ധമാണ്.
ലാബ് ടെക്‌നീഷ്യന്‍
മാറാക്കര പഞ്ചായത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ ലാബ് ടെക്‌നിഷ്യന്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. ഉദ്യോഗാര്‍ഥികള്‍ സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ബി എസ് സി (എം എല്‍ ടി) / എം എല്‍ ടി ഡിപ്ലോമയും പാരമെഡിക്കല്‍ കൗണ്‍സില്‍ റജിസ്‌ട്രേഷനും നിര്‍ബന്ധം. ഉദ്യോഗാര്‍ഥികള്‍ ജനുവരി 29ന് രാവിലെ 11ന് മാറാക്കര പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നടക്കുന്ന കൂടികാഴ്ച്ചക്ക് ഹാജരാകണം.
ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍
തൃശൂര്‍ ജില്ലയിലെ യൂണിക്ക് ഡിസബിലിറ്റി ഐഡന്റി കാര്‍ഡ് (യു.ഡി.ഐ.ഡി) പ്രവര്‍ത്തനങ്ങള്‍ക്കായി മൂന്നുമാസത്തേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററുടെ തസ്തികയിലേക്ക് നിയമനം നടത്തും. പ്ലസ്ടുവും, ഡി.സി.എ സര്‍ട്ടിഫിക്കറ്റുമാണ് യോഗ്യത. ഇംഗ്ലീഷ്, മലയാളം ടൈപ്പ് റൈറ്റിങ്ങിലുള്ള പ്രവൃത്തി പരിചയം അഭികാമ്യം.
40 വയസ്സ് കവിയാത്ത ഉദ്യോഗാര്‍ത്ഥികള്‍ വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ, ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകള്‍, ആധാര്‍ കാര്‍ഡ് എന്നിവ സഹിതം ജനുവരി 28 ന് വൈകിട്ട് അഞ്ചിന് മുമ്പായി ജില്ലാ കോര്‍ഡിനേറ്റര്‍, വയോമിത്രം ഓഫീസ്, പൂത്തോള്‍ പി.ഒ, തൃശൂര്‍ 685584 എന്ന വിലാസത്തിലേക്കോ, dckssmtcr@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലേക്കോ അയക്കണം. ഫോണ്‍ : 8943354045