
സർക്കാർ കലണ്ടറിന് വില നിശ്ചയിച്ചു ഉത്തരവ് ഇറങ്ങി. 2025 വർഷത്തെ ഒരു സർക്കാർ കലണ്ടറിന് 36 രൂപയാണ് വില. ജി.എസ്. ടി ഉൾപ്പെടെയുള്ള വില ആണിത്. കൂടുതൽ കലണ്ടർ വാങ്ങുന്നവർക്ക് സൗജന്യവും പ്രഖ്യാപിച്ചിട്ടുണ്ട്. ഓരോ 10 കലണ്ടർ വാങ്ങുമ്പോഴും ഒരു കലണ്ടർ സൗജന്യമായി ലഭിക്കും.
