
ടി.പി. ചന്ദ്രശേഖരൻ്റെയും കെ.കെ.രമയുടേയും മകൻ്റെ വിവാഹം ഇന്ന്; ടി.പി കൊല്ലപ്പെടുമ്പോൾ മകന് പ്രായം 17
ടിപി ചന്ദ്രശേഖരൻ്റെയും കെ.കെ. രമ എം എൽ എയുടെയും മകൻ അഭിനന്ദിൻ്റെ വിവാഹം ഇന്ന്. കോഴിക്കോട് വടകരയില്‍ രാവിലെ 11നാണ് ചടങ്ങുകള്‍.കോഴിക്കോട് ചാത്തമംഗലത്ത് നിന്നുള്ള റിയ ഹരീന്ദ്രൻ ആണ് വധു.
2012 മെയ് നാലിനാണ് കേരള മനസാക്ഷിയെ ഞെട്ടിച്ച ടിപി വധം നടന്നത്. ബോംബെറിഞ്ഞ ശേഷം പൊതുനിരത്തില്‍ വച്ച് വെട്ടി കൊല്ലുകയായിരുന്നു. അറസ്റ്റിലായത് സിപിഎമ്മിൻ്റെ പ്രാദേശിക നേതാക്കള്‍ മുതല്‍ മുകളിലേക്ക് ഉള്ളവർ. അന്ന് 17 വയസ് മാത്രമായിരുന്നു അഭിനന്ദിന് പ്രായം.
അമ്മ കെ.കെ. രമയുടെ ക്ഷണകത്ത് മുഖ്യമന്ത്രി, പാർട്ടി സെക്രട്ടറി അടക്കമുള്ള നേതാക്കൾക്ക് ലഭിച്ചിട്ടുണ്ട്. മുഖ്യമന്ത്രി ചടങ്ങിൽ പങ്കെടുക്കുമോ എന്നാണ് രാഷ്ട്രിയ കേരളം ഉറ്റുനോക്കുന്നത്. ടി.പി. കേസ് പ്രതികൾക്ക് നിർബാധം പരോൾ അനുവദിക്കുന്ന സർക്കാർ നടപടിക്കെതിരെ പ്രതിപക്ഷ നേതാക്കൾ പല വട്ടം രംഗത്ത് വന്നിരുന്നു.
പരുക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന ഉമ തോമസ് എം.എൽ എ എഴുതിയ വിവാഹ ആശംസകൾ കുറിപ്പ് വൈറലായി.
ഉമ തോമസിൻ്റെ കുറിപ്പിൻ്റെ പൂർണരൂപം:
പ്രിയ അഭിനന്ദ്,
റിയയുമായുള്ള പുതിയ ജീവിതത്തിന് നാളെ തുടക്കം കുറിക്കുമ്പോൾ പങ്കെടുക്കണമെന്ന് ഏറ്റവും അധികം ആഗ്രഹിച്ച ആളാണ് ഞാൻ..
ജീവിതത്തിൽ നേരിടേണ്ടി വന്ന എല്ലാ പ്രതിസന്ധികളെയും തരണം ചെയ്തിട്ടുള്ള Determination നിനക്കൊരു മാതൃകയാണ്…
നിങ്ങളുടെ വിവാഹജീവിതം സ്നേഹത്തിലും പരസ്പര ബഹുമാനത്തിലും നിറഞ്ഞതായിരിക്കട്ടെ. സന്തോഷവും സമാധാനവും എന്നും കൂടെയുണ്ടാകട്ടെ..
Congratulations on your big day..
നല്ല ഭാവി ആശംസിച്ച്,
ഹൃദയപൂർവ്വം!
നന്ദുവിനെ എല്ലാവർക്കും മനസിലായല്ലോ അല്ലെ..
എന്റെ പ്രിയപ്പെട്ട സഹപ്രവർത്തക കെ.കെ. രമയുടെയും, ടി.പി. ചന്ദ്രശേഖരന്റെയും പ്രിയപ്പെട്ട നന്ദു.. ❤️