Job VacancyKerala Government News

യോഗ്യത: ബി.ടെക് കമ്പ്യൂട്ടർ സയൻസ്; പ്രോഗ്രാമിങ് ഓഫീസർ ഒഴിവ്

പ്രവേശനപരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിൽ ഒഴിവുള്ള പ്രോഗ്രാമിങ് ഓഫീസർ തസ്തികയിലേക്ക് ഒരു വർഷത്തേക്ക് കരാർ വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

കമ്പ്യൂട്ടർ സയൻസിലെ ബി.ടെക്/ ബി.ഇ/ എം.ടെക്/ എം.ഇ അല്ലെങ്കിൽ എംസിഎ ആണ് യോഗ്യത. സാങ്കേതിക പരിജ്ഞാനം ഉണ്ടായിരിക്കണം.

ഒരു വർഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം. താത്പര്യമുള്ളവർ ഫെബ്രുവരി 10ന് വൈകിട്ട് നാലിനുമുമ്പ് പ്രവേശനപരീക്ഷാ കമ്മീഷണറുടെ കാര്യാലയം, കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ കോംപ്ലക്സ് (ഏഴാംനില), തമ്പാനൂർ, തിരുവനന്തപുരം-1 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ അപേക്ഷ സമർപ്പിക്കണം.

Leave a Reply

Your email address will not be published. Required fields are marked *