Cinema

മമ്മൂട്ടിയുടെ ഡൊമിനിക്ക് : കോമഡി ഇൻവെസ്റ്റിഗേഷൻ ത്രില്ലർ; ഗംഭീര അഭിപ്രായം

ഗംഭീര അഭിപ്രായവുമായി മമ്മൂട്ടിയുടെ ഡൊമിനിക്ക് ആൻഡ് ലേഡീസ് പേഴ്സ്. കോമഡി ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആയാണ് ഗൗതം മേനോൻ സിനിമ ഒരുക്കിയിരിക്കുന്നത്. രസകരമായി ഒരുക്കിയിരിക്കുന്ന കുറ്റന്വേഷണ സിനിമയാണ് ഡൊമിനിക്ക് .

പതിയെ തുടങ്ങിയ ഒന്നാം പകുതിയും ചടുലമായ രണ്ടാം പകുതിയും വ്യത്യസ്തമായ ക്ലൈമാക്സും ആണ് ചിത്രത്തിൻ്റെ സവിശേഷത. മമ്മൂട്ടി ഗോകുൽ കോംബോ ചിരിയുടെ പൂരം തീർക്കുകയാണ് ചിത്രത്തിൽ.

ആശുപത്രിയിൽ ഡോക്ടറെ കാണാൻ പോയ ഹൗസ് ഓണർക്ക് അവിടെ നിന്നും ഒരു ലേഡിസ് പേഴ്സ് കിട്ടുന്നു. അതിൻ്റെ ഉടമയെ അന്വേഷിച്ച് കണ്ടെത്താൽ മമ്മൂട്ടിയുടെ ഡൊമിനിക്കിനെ ഏൽപിക്കുന്നു. ഡൊമിനിക്കും സഹായി വിക്കിയും പേഴ്സിൻ്റെ ഉടമയെ അന്വേഷിച്ച് ഇറങ്ങുന്നതോടെ ഗൗതം മേനോൻ സിനിമയ മറ്റൊരു തലത്തിലേക്ക് ഉയരുന്നു.

Mammootty Dominic Movie Malayalam Review

ഗൗതം വാസുദേവ് മേനോൻ ആദ്യമായി മലയാളത്തിൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഡൊമിനിക് ആൻ‍ഡ് ദ് ലേഡീസ് പഴ്സ്. മമ്മൂട്ടി കമ്പനിയാണ് ചിത്രം നിർമ്മിച്ചത്. മമ്മൂട്ടിയെ കൂടാതെ വിനീത്, ഗോകുൽ സുരേഷ്, ലെന, സിദ്ദിഖ്, വിജി വെങ്കടേഷ്, വിജയ് ബാബു എന്നിവരാണ് മറ്റ് താരങ്ങൾ.ഡോക്ടർ സുരജ് രാജൻ, ഡോക്ടർ നിരജ് രാജൻ എന്നിവരാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.മമ്മൂട്ടി കമ്പനിയുടെ ആറാമത്തെ ചിത്രമാണിത്.

കാതൽ ദ കോർ, റോഷാക്ക്, നൻപകൽ നേരത്ത് മയക്കം, കണ്ണൂർ സ്ക്വാഡ്, ടർബോ എന്നീ ചിത്രങ്ങളാണ് മമ്മൂട്ടി കമ്പനിയുടെ ബാനറിൽ ഇതിനോടകം റിലിസ് ചെയ്ത ചിത്രങ്ങൾ. വ്യത്യസ്തമായ ചിത്രങ്ങളാണ് മമ്മുട്ടി കമ്പനി ഒരുക്കിയിട്ടുള്ളത്. അതേ ശ്രേണിയിലുള്ള വ്യത്യസ്ത ചിത്രമാണ് ഡൊമിനിക്കും. കുടുംബ പ്രേക്ഷകർ ഏറ്റെടുക്കുന്ന ചിത്രമാകും ഡൊമിനിക്ക്.

Leave a Reply

Your email address will not be published. Required fields are marked *